വോ​ട്ടിം​ഗ് മെ​ഷീ​നല്ല, ഇത് ചെങ്ങന്നൂരിലെ ക​ല്യാ​ണ​ക്കു​റി..!
Wednesday, May 16, 2018 5:25 PM IST
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ എ​ല്ലാ ആ​യു​ധ​ങ്ങ​ളും എ​ടു​ത്ത് പ​യ​റ്റി രം​ഗം കൊ​ഴി​പ്പി​ക്കു​ന്ന ശൈ​ലി​യാ​ണ് ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ. എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള പു​തു​മ​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലേ​ത്. വി​വാ​ഹ വേ​ദി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ വി​വി​ധ​ങ്ങ​ളാ​യ വേ​റി​ട്ട കാ​ഴ്ച​ക​ളു​ണ്ട്.

വ​ധു​വ​രന്മാർ​ക്ക് ആ​ശം​സാ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ഫോ​ട്ടോ​യും ചി​ഹ്ന​വും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണം സാ​ധാ​ര​ണ​മാ​ണ്. ക​ല്യാ​ണ​ക്കു​റി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച​ക​ളും ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി ക​ല്യാ​ണക്കുറി വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നൊ​പ്പം വി​വാ​ഹ​വും ക്ഷ​ണി​ക്കു​ന്ന രീ​തി​ക്കും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്നു.

ബാ​ല​റ്റ് മെ​ഷീ​ൻ മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്യാ​ണ​ക്കു​റി​യി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ഹ്ന​ങ്ങ​ളും എ​ട്ടാ​മ​ത് ക​ള്ളി​യി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന് വോ​ട്ടു ചെ​യ്യാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​യ്ക്കൊ​പ്പം അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​ത്തി​ന്‍റെ ചി​ഹ്ന​വും ന​ല്കി​യി​ട്ടു​ണ്ട്. കൊ​ല്ല​ക​ട​വ് മേ​പ്പ​ള്ളി​ത്ത​റ​യി​ൽ ലി​ജോ ജോ​യി​യു​ടെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്താ​ണ് ഇ​പ്ര​കാ​രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 24-ന് ​വെ​ണ്ണി​ക്കു​ളം ക​ല്ലി​മേ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പാ​രി​ഷ് ഹാ​ളി​ൽ വ​ച്ചാ​ണ് വി​വാ​ഹം. ഇ​തി​നോ​ട​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ക​ല്യാ​ണ​ക്കു​റി വൈ​റ​ൽ ആ​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.