വേ​ന​ൽ​ച്ചൂ​ട്: 100 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
വേ​ന​ൽ​ച്ചൂ​ട്: 100 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Saturday, May 4, 2024 12:40 AM IST
ടി.​​പി.​​ സ​​ന്തോ​​ഷ്കു​​മാ​​ർ

തൊ​​ടു​​പു​​ഴ: ക​​ത്തി​​ക്കാ​​ളു​​ന്ന വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ സം​​സ്ഥാ​​ന​​ത്തുണ്ടാ​യ​​ത് 100.50 കോ​​ടി​​യു​​ടെ കൃ​​ഷി​​നാ​​ശം. സം​​സ്ഥാ​​ന​​ത്താ​​കെ 24,984 ക​​ർ​​ഷ​​ക​​ർ​​ക്ക് വി​​ള​​നാ​​ശം മൂ​​ലം ന​​ഷ്ട​​മു​​ണ്ടാ​യ​​താ​​യാ​​ണ് ക​​ണ​​ക്ക്. 6159.41 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ കൃ​​ഷി​​യാ​​ണ് വേ​​ന​​ലി​​ൽ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ​​ത്.

വാ​​ഴ​​ക്കൃഷി​​ക്കാ​​ണ് കൂ​​ടു​​ത​​ൽ നാ​​ശം നേ​​രി​​ട്ട​​ത്. ഏ​​ലം, കു​​രു​​മു​​ള​​ക്, ജാ​​തി, ഗ്രാ​​ന്പൂ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നാ​​ണ്യ​​വി​​ള​​ക​​ളും അ​​ട​​യ്ക്ക, നെ​​ൽകൃ​​ഷി എ​​ന്നി​​വ​​യ്ക്കും വ്യാ​​പ​​ക​​മാ​​യി നാ​​ശ​​മു​​ണ്ടായി.

​​ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി ഒ​​ന്നുമു​​ത​​ൽ ഇ​​ന്ന​​ലെവ​​രെ​​യു​​ണ്ടാ​യ ​കൃ​​ഷിനാ​​ശ​​ത്തി​​ന്‍റെ ക​​ണ​​ക്കു പ്ര​​കാ​​ര​​മാ​​ണ് ഇ​​ത്ര​​യും ന​​ഷ്ടം വി​​ല​​യി​​രു​​ത്തി​​യ​​ത്. കൃ​​ഷി​​വ​​കു​​പ്പു​​ദ്യോ​​ഗ​​സ്ഥ​​ർ വ​​ര​​ൾ​​ച്ചബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​ക വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ലാ​​ണ് ഇ​​ത്ര​​യും ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ക​​ർ​​ഷ​​ക​​ർ വി​​ള​​നാ​​ശ​​ത്തി​​നു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ളു​​മാ​​യി കൃ​​ഷി​​ഭ​​വ​​നു​​ക​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ന്ന​​തോ​​ടെ ന​​ഷ്ട​​ക്ക​​ണ​​ക്ക് ഇ​​നി​​യും ഉ​​യ​​രും.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലാ​​ണ് വേ​​ന​​ൽ മൂ​​ലം കൂ​​ടു​​ത​​ൽ കൃ​​ഷിനാ​​ശം നേ​​രി​​ട്ട​​ത്. 42.43 കോ​​ടി​​യാ​​ണ് ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ ഇ​​തു വ​​രെ​​യു​​ള്ള വി​​ള​​നാ​​ശ​​ത്തി​​ന്‍റെ ക​​ണ​​ക്ക്. 12,578 ക​​ർ​​ഷ​​ക​​രാ​​ണ് കെ​​ടു​​തി​​ക്കി​​ര​​യാ​​യ​​ത്. 2142.88 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ കൃ​​ഷി ന​​ശി​​ച്ചു.


ഏ​​ല​​വും കു​​രു​​മു​​ള​​കു​​മാ​​ണ് ജി​​ല്ല​​യി​​ൽ വ്യാ​​പ​​ക​​മാ​​യി ന​​ശി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലാ​​ണ് അ​​ടു​​ത്ത​​താ​​യി കൂ​​ടു​​ത​​ൽ വി​​ള​​നാ​​ശം നേ​​രി​​ട്ട​​ത്. 1650.94 കോ​​ടി​​യു​​ടെ ന​​ഷ്ട​​മാ​​ണ് ജി​​ല്ല​​യി​​ൽ ഉ​​ണ്ടയ​​ത്. 2573 ക​​ർ​​ഷ​​ക​​രു​​ടെ 1362.28 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ കൃ​​ഷി ഉ​​ണ​​ങ്ങി ന​​ശി​​ച്ചു.

ചി​​റ്റൂ​​ർ മേ​​ഖ​​ല​​യി​​ലാ​​ണ് വ്യാ​​പ​​ക​​മാ​​യി നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ച​​ത്. ക​​നാ​​ൽ ജ​​ല​​സേ​​ച​​നം മു​​ട​​ങ്ങി​​യ​​തോ​​ടെ ഹെ​​ക്ട​​ർ ക​​ണ​​ക്കി​​ന് നെ​​ൽ​​കൃ​​ഷി ഇ​​വി​​ടെ പാ​​ഴാ​​യി. കു​​റ​​വ് കൃ​​ഷി നാ​​ശമുണ്ടായ​​ത് എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലാ​​ണ്. ഒ​​ൻ​​പ​​തു ക​​ർ​​ഷ​​ക​​ർ​​ക്കാ​​യി 5.40 ല​​ക്ഷ​​മാ​​ണ് ന​​ഷ്ടം.

വി​​ളനാ​​ശ​​ത്തി​​ന്‍റെ തോ​​ത്

ജി​​ല്ല, വി​​സ്തീ​​ർ​​ണം ഹെ​​ക്ട​​റി​​ൽ, ക​​ർ​​ഷ​​ക​​രു​​ടെ എ​​ണ്ണം, തു​​ക എ​​ന്ന ക്ര​​മ​​ത്തി​​ൽ.
ആ​​ല​​പ്പു​​ഴ-613.82 - 666 - 1.33 കോ​​ടി. എ​​റ​​ണാ​​കു​​ളം- 1.91- 9- 5.40 ല​​ക്ഷം. ഇ​​ടു​​ക്കി- 2142.88- 12578- 4243 കോ​​ടി. ക​​ണ്ണൂ​​ർ- 95.36 -2913 -7.51 കോ​​ടി. കാ​​സ​​ർ​​കോ​​ഡ്- 5.58 - 72- 30.42 ല​​ക്ഷം. കൊ​​ല്ലം - 101.35 -2409- 7.33 കോ​​ടി. കോ​​ട്ട​​യം -46.20 -691 -2.20 കോ​​ടി.കോ​​ഴി​​ക്കോ​​ട് -631.54 -352- 1.51 കോ​​ടി. മ​​ല​​പ്പു​​റം -509.63 -1132 -8.57 കോ​​ടി. പാ​​ല​​ക്കാ​​ട് -1362.28 -2573 -16.50 കോ​​ടി. തി​​രു​​വ​​ന​​ന്ത​​പു​​രം -121.57 -294-2.22 കോ​​ടി. തൃ​​ശൂ​​ർ-97.85-169-1.62 കോ​​ടി. വ​​യ​​നാ​​ട്-342.27 -619 -6.12 കോ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.