മാ​ള​വി​ക ജ​യ​റാം വി​വാ​ഹി​ത​യാ​യി
മാ​ള​വി​ക ജ​യ​റാം വി​വാ​ഹി​ത​യാ​യി
Saturday, May 4, 2024 12:40 AM IST
തൃ​​​ശൂ​​​ർ: താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളാ​​​യ ജ​​​യ​​​റാ​​​മി​​​ന്‍റെ​​​യും പാ​​​ർ​​​വ​​​തി​​​യു​​​ടെ​​​യും മ​​​ക​​​ൾ മാ​​​ള​​​വി​​​ക ജ​​​യ​​​റാം വി​​​വാ​​​ഹി​​​ത​​​യാ​​​യി. പാ​​​ല​​​ക്കാ​​​ട് നെ​​​ന്മാ​​​റ കീ​​​ഴേ​​​പ്പാ​​​ട്ട് ഗി​​​രീ​​​ഷി​​​ന്‍റെ​​​യും ച​​​ക്കി​​​ങ്ങ​​​ൽ വ​​​ത്സ​​​യു​​​ടെ​​​യും മ​​​ക​​​ൾ ന​​​വ​​​നീ​​​ത് ഗി​​​രീ​​​ഷ് ആ​​ണു വ​​​ര​​​ൻ. യു​​​കെ​​​യി​​​ൽ ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​ണു ന​​​വ​​​നീ​​​ത്. ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ രാ​​​വി​​​ലെ 6.15നാ​​​യി​​​രു​​​ന്നു താ​​​ലി​​​കെ​​​ട്ട്.

ത​​​മി​​​ഴ് ബ്രാ​​​ഹ്മ​​​ണ ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം ജ​​​യ​​​റാം മ​​​ക​​​ൾ മാ​​​ള​​​വി​​​ക​​​യെ മ​​​ടി​​​യി​​​ലി​​​രു​​​ത്തി​​​യാ​​​ണു താ​​​ലി​​​കെ​​​ട്ടു ന​​​ട​​​ത്തി​​​യ​​​ത്. ജ​​​യ​​​റാ​​​മി​​​ന്‍റെ മ​​​ക​​​ൻ കാ​​​ളി​​​ദാ​​​സ്, പ്ര​​​തി​​​ശ്രു​​​ത​​​വ​​​ധു തരി​​​ണി, സു​​​രേ​​​ഷ് ഗോ​​​പി, ഭാ​​​ര്യ രാ​​​ധി​​​ക, ദി​​​ലീ​​​പ്, അ​​​പ​​​ർ​​​ണ ബാ​​​ല​​​മു​​​ര​​​ളി എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മേ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ത്ര​​​മാ​​​ണു വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.


വൈ​​​കി​​​ട്ട് തൃ​​​ശൂ​​​ർ പു​​​ഴ​​​യ്ക്ക​​​ൽ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ഒ​​​രു​​​ക്കി​​​യ വി​​​വാ​​​ഹ സ​​​ത്കാ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി, ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ൻ, ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് എം​​​ഡി ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.