റാ​യ്ബ​റേ​ലി​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നു ബി​നോ​യ് വി​ശ്വം
റാ​യ്ബ​റേ​ലി​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യെ  പി​ന്തു​ണ​യ്ക്കു​മെ​ന്നു ബി​നോ​യ് വി​ശ്വം
Saturday, May 4, 2024 2:02 AM IST
പാ​​​ല​​​ക്കാ​​​ട്: ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ലെ റാ​​​യ്ബ​​​റേ​​​ലി​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​ട്ടി​​​യെ ന​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു രാ​​ഷ്‌​​ട്രീ​​​യ ദൂ​​​ര​​​ക്കാ​​​ഴ്ച​​​യി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​ണു രാ​​​ഹു​​​ലി​​​നെ വ​​​യ​​​നാ​​​ട്ടി​​​ല്‍ മ​​​ത്സ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.​​​സ​​​മ്മ​​​ര്‍​ദം ചെ​​​ലു​​​ത്തി​​​യാ​​​ണു വ​​​യ​​​നാ​​​ട്ടി​​​ല്‍ രാ​​​ഹു​​​ലി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ച്ച​​​ത്.

കോ​​​ണ്‍​ഗ്ര​​​സ് കാ​​​ണി​​​ച്ച​​​തു രാ​​​ഷ്‌​​ട്രീ​​​യ മ​​​ണ്ട​​​ത്ത​​​ര​​​മാ​​​ണ്. എ​​​തി​​​രാ​​​ളി ബി​​​ജെ​​​പി​​​യാ​​​ണെ​​​ന്ന സ​​​ത്യം മ​​​റ​​​ന്നു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ല്‍ വ​​​യ​​​നാ​​​ട്ടി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​പ്പോ​​​ഴ​​​തു തി​​​രു​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​യി​​​രി​​​ക്കു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ലി​​​നെ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.


ര​​​ണ്ടി​​​ട​​​ത്തും ജ​​​യി​​​ച്ചാ​​​ല്‍ രാ​​​ഹു​​​ല്‍ വ​​​യ​​​നാ​​​ട് ഒ​​​ഴി​​​യാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ല്‍ വ​​​യ​​​നാ​​​ട്ടി​​​ലെ വോ​​​ട്ട​​​ര്‍​മാ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് വ​​​ഞ്ചി​​​ച്ചെ​​​ന്നു പ​​​റ​​​യേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.