കെ​എ​ല്‍​എം ആ​ക്‌​സി​വ ആ​സ്ഥാ​നമ​ന്ദി​രം ഉ​ദ്ഘാ​ട​നം നാളെ
കെ​എ​ല്‍​എം ആ​ക്‌​സി​വ ആ​സ്ഥാ​നമ​ന്ദി​രം ഉ​ദ്ഘാ​ട​നം നാളെ
Saturday, May 4, 2024 12:40 AM IST
കൊ​ച്ചി: കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റി​ന്‍റെ ആ​സ്ഥാ​ന​മ​ന്ദി​രം നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ച്ചി ഇ​ട​പ്പ​ള്ളി എ​ന്‍​എ​ച്ച് ബൈ​പ്പാ​സി​ൽ ‘കെ​എ​ല്‍​എം ഗ്രാ​ന്‍​ഡ് എ​സ്റ്റേ​റ്റ്’ എ​ന്ന ​പേ​രി​ലാ​ണ് ആ​സ്ഥാ​ന​മ​ന്ദി​രം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ര​ജ​ത ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ലാ​ണ് പു​തി​യ മ​ന്ദി​രം തു​റ​ക്കു​ന്ന​ത്.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ഇ​സാ​ഫ് ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ പോ​ള്‍ തോ​മ​സ് കെ​എ​ല്‍​എം അ​രീ​ന​യും, സി​ന്തൈ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ജു ജേ​ക്ക​ബ് കെ​എ​ല്‍​എം മാ​നേ​ജ്‌​മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​എ​ല്‍​എം ആ​ക്‌​സി​വ ചെ​യ​ര്‍​മാ​ന്‍ ടി.​പി. ശ്രീ​നി​വാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഷി​ബു തെ​ക്കും​പു​റം പ്ര​സം​ഗി​ക്കും.
അ​ഞ്ചു നി​ല​ക​ളി​ലാ​യി 25,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ഓ​ഫീ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.