മലയാള സിനിമയ്ക്കൊരു പുതിയ നസ്രിയ
Thursday, October 12, 2017 12:13 AM IST
മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ ഒ​രു​പോ​ലെ തി​ള​ങ്ങിനി​ൽ​ക്കു​ന്പോ​ഴാ​ണ് ന​സ്രിയ ന​സിം ഫ​ഹ​ദ് ഫാ​സി​ലി​നെ ക​ല്യാ​ണം ക​ഴി​ച്ച് ആ ​ഫീ​ൽ​ഡ്ത​ന്നെ വി​ടു​ന്ന​ത്. അ​ന്നു​മു​ത​ൽ ന​സ്രിയ തി​രി​ച്ച് എ​ന്ന് അ​ഭി​ന​യി​ക്കാ​നെ​ത്തും എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ന​സ്രിയ​യു​ടെ കു​സൃ​തി നി​റ​ഞ്ഞ അ​ഭി​ന​യം മ​ല​യാ​ളി​ക​ൾ ശ​രി​ക്കും മി​സ് ചെ​യ്തു തു​ട​ങ്ങി​യ​പ്പോ​ൾ രൂ​പം​കൊ​ണ്ടു​പോ​ലും ന​സ്രിയ​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ഒ​രു നാ​യി​ക എ​ത്തി​യി​രി​ക്കു​ന്നു.

ഡ​ബ്സ്മാ​ഷി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​ർ​ഷ ബൊ​ല്ല​മ്മ എ​ന്ന ത​മി​ഴ്നാ​ട്ടു​കാ​രി​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ന​സ്രിയ​യാ​ണെ​ന്നേ ആ​രും പ​റ​യൂ. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ക്കെ പ​ല​രും ന​സ്രി​യ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഞാ​ൻ നസ്രിയ അ​ല്ല എ​ന്ന് വ​ർ​ഷ പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​നും ശ്ര​മി​ക്കാ​റി​ല്ല.



പുതിയ നസ്രിയ എന്ന പേരിൽ വർഷയുടെ ഡബ്സ്മാഷുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു. നസ്രിയയുടെ ഡബ്സ്മാഷ് എന്ന പേരിലായിരുന്നു അവയിൽ പലതും പ്രചരിച്ചിരുന്നത്. നസ്രിയയുടെ അതേ കണ്ണുകൾ. മുഖത്ത് അതേ കുസൃതിഭാവം- ഇവയൊക്കെകൊണ്ട് മലയാളികളുടെ മനസിൽ ഇടംപിടിച്ചുകഴിഞ്ഞു വർഷ. എന്നാൽ താനും നസ്രിയയുമായി യാതൊരു സാമ്യവുമില്ലെന്നാണ് വർഷ പറയുന്നത്. തന്‍റെ അഭിനയം കാണുന്പോൾ അത് പ്രേക്ഷകർക്ക് മനസിലാകുമെന്നും താരം പറയുന്നു.



രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ല്യാ​ണം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വ​ർ​ഷ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ശാ​രി എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മു​കേ​ഷി​ന്‍റെ മ​ക​ൻ ശ്രാ​വ​ണാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ആ​ദ്യ മ​ല​യാ​ള ചി​ത്രം പു​റ​ത്തു​വ​രു​ന്ന​തി​നു​മു​ന്പു​ത​ന്നെ ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലും വ​ർ​ഷ​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചുക​ഴി​ഞ്ഞു. കല്യാണത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ ആസിഫിന്‍റെ നായികയാകാൻ വർഷ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.