"ആ ഡ്രൈവറെ ഞാൻ വിശ്വസിച്ചുപോയി..' ദു​ര​നു​ഭ​വം വി​വ​രി​ച്ച് പ​ത്മ​പ്രി​യ​യും
Monday, June 19, 2017 6:02 AM IST
കൊ​ച്ചി​യി​ൽ പ്ര​മു​ഖ ന​ടി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സി​നി​മാ ലോ​ക​ത്തെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ച​താ​ണ്. അ​തി​നു ശേ​ഷം അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ടെ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളു​മാ​യി നി​ര​വ​ധി ന​ടി​മാ​ർ രം​ഗ​ത്ത് വ​രി​ക​യും ചെ​യ്തി​രു​ന്നു.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ത്ത​ര​മൊ​രു ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ന​ടി പ​ത്മ​പ്രി​യ ആ​ണ്. പ്ര​മു​ഖ സി​നി​മാ വാ​രി​ക​യാ​യ നാ​ന​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത അ​മൃ​തം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് കാ​ല​ത്താ​ണ് ന​ടി​ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് കാ​റി​ൽ വ​രി​ക​യാ​യി​രു​ന്നു ന​ടി. ഡ്രൈ​വ​റും പ​ത്മ​പ്രി​യ​യും മാ​ത്ര​മാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫ്ര​ണ്ട് സീ​റ്റി​ലി​രു​ന്നു യാ​ത്ര ചെ​യ്യാ​ൻ എ​ന്നും ഇ​ഷ്ട​പ്പെ​ടു​ന്ന പ​ത്മ​പ്രി​യ അ​ന്നും മു​ൻ​സീ​റ്റി​ലാ​ണ് ഇ​രു​ന്ന​ത്.

ഷൂ​ട്ടിം​ഗി​നി​ടെ പ​ല​ത​വ​ണ ഈ ​ഡ്രൈ​വ​റു​ടെ കൂ​ടെ യാ​ത്ര ചെ​യ്തി​ട്ടു​ള​ള​തി​നാ​ൽ പ​ത്മ​പ്രി​യ​യ്ക്ക് അ​ന്നും ഒ​റ്റ​യ്ക്ക് പോ​കു​ന്ന​തി​ൽ ഭ​യ​മൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല. കാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ലെ​ത്താ​റാ​യ​പ്പോ​ൾ വ​ണ്ടി നി​ർ​ത്തി​യ ഡ്രൈ​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ന​ടി ഭ​യ​ന്നുവി​റ​ച്ചു പ​ത്മ​പ്രി​യ ഉ​റ​ക്കെ നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ ​സി​നി​മ​യി​ലെ നാ​യ​ക​ൻ ജ​യ​റാം ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ ഓ​ടി​വ​ന്നു. ന​ടി​യെ ക​ട​ന്നുപി​ടി​ച്ച ഡ്രൈ​വ​റെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​യ്ക്കു​ക​യാ​ണ് ചെ​യ്ത​തത്രേ. പ​രാ​തി ന​ൽ​കു​ക​യോ കേ​സാ​ക്കു​ക​യോ ഉ​ണ്ടാ​യി​ല്ല. ഡൈ​വ​ർ ക​ട​ന്നു​പി​ടി​ച്ച വി​വ​രം സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​രോ​ടു പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ത​ൽ​ക്കാ​ലം വി​ട്ടു​ക​ള​യാ​നാ​യി​രു​ന്നു​വ​ത്രേ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.