ഉടലാഴം, "ഫോട്ടോഗ്രാഫർ' മണി വീണ്ടും
Friday, July 21, 2017 3:47 AM IST
"ഫോട്ടോഗ്രാഫർ' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനംകവർന്ന ആദിവാസി ബാലൻ മണി വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. എഴുത്തുകാരനായ ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന "ഉടലാഴം' എന്ന ചിത്രത്തിലൂടെ മണി വീണ്ടും ബിഗ് സ്ക്രീനിൽ വരുന്നത്. അഞ്ച് ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലെമയാണ് ചിത്രം നിർമിക്കുന്നത്.




ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോൾ, ജോയ് മാത്യൂ, ഇന്ദ്രൻസ്, സജിത മഠത്തിൽ, നിലന്പൂർ ആയിഷ തുടങ്ങി ശ്രദ്ധേയ താരനിരയും ചിത്രത്തിലുണ്ട്. ബിജിപാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഗായിക സിതാര, മിഥുൻ ജയരാജ് എന്നിവർ ഗാനങ്ങൾക്ക് ഈണം ഒരുക്കും. നിലന്പൂർ, കോഴിക്കോട് വയനാട്, ചെന്നൈ എന്നിവടങ്ങിലാണ് ചിത്രീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.