പുത്തൻ പണം, കനൽ, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ഷീലു എബ്രഹാം, എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന സദൃശവാക്യം 24:29 എന്ന ചിത്രത്തിൽ മനോജ് കെ. ജയന്റെ നായികയാകുന്നു.
ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ തികഞ്ഞ ഫാമിലി എന്റർടെയ്നറാണെന്നാണ് സംവിധായകൻ നൽകുന്ന സൂചന. സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, അബുസലിം, നിയാസ്, മേഘനാഥൻ, സാജൻ പള്ളുരുത്തി, ജോളി മൂത്തേടൻ, മനുരാജ്, അംബിക മോഹൻ, മഞ്ചു രാഘവ്, ജയിംസ് പറയ്ക്കൽ, ബേബി മീനാക്ഷി, ബേബി കാർത്തിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.