എ​ൻ. എ​ൻ. പി​ള്ള​യാകാൻ നി​വി​ൻ പോ​ളി; സംവിധാനം രാജീവ്‌രവി
Thursday, October 12, 2017 6:43 AM IST
സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി, നാ​ട​കാ​ചാ​ര്യ​ൻ, പ്രാ​സം​ഗി​ക​ൻ, ന​ട​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തിമു​ദ്ര ​പ​തി​പ്പി​ച്ച എ​ൻ.എ​ൻ. പി​ള്ളയുടെ (എ​ൻ. നാ​രാ​യ​ണ പി​ള്ള) ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സി​നി​മ ഒ​രു​ങ്ങു​ന്നു. ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു ശേ​ഷം രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ എ​ൻ. എ​ൻ. പി​ള്ള​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നി​വി​ൻ പോ​ളി​യാ​ണ്.

ഇ4 ​എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് 2018ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ഗോ​പ​ൻ ചി​ദം​ബ​ര​മാ​ണ് ഈ ​ചി​ത്ര​ത്തി​നും തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ ജന്മ​ദി​ന​ത്തി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. മ​ധു നീ​ല​ക​ണ്ഠ​നാ​ണ് ഛായ​ഗ്രാ​ഹ​ക​ൻ.സി​ദ്ധി​ഖ്- ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ഗോ​ഡ്ഫാ​ദ​റിലും മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​ന്പി ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത നാ​ടോ​ടി​യി​ലും എൻ.എൻ. പിള്ള അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഗീ​തു​മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ത്തോ​നി​ൽ കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ഭർത്താവ് കൂടിയായ രാ​ജീ​വ് ര​വി​യാ​ണ്. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് നി​വി​ൻ പോ​ളി ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.