അയാൾ നമുക്കിടയിലുണ്ട്...
Friday, March 10, 2017 6:58 AM IST
മണികണ്ഠന്‍റെ കടലിരന്പും പോലുള്ള ചിരിക്കു മുന്നിൽ കെ.പി വ്യാസന്‍റെ (വ്യാസൻ എടവനക്കാട്) ആദ്യ സംവിധാന സംരംഭത്തിന്‍റെ പാകപ്പിഴകളത്രയും തിരയെടുത്തു പോകുന്ന കാഴ്ചയാണ് "അയാൾ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിൽ കാണാൻ കഴിയുക. കു​റ​വു​ക​ൾ ഏ​റെ​യു​ള്ള ചി​ത്ര​ത്തി​ന് ഒ​റ്റ​യ്ക്ക് ജീ​വ​ൻ ന​ൽ​കാ​ൻ മു​രു​ക​ന് (​മ​ണി​ക​ണ്ഠ​ൻ) ​ക​ഴി​ഞ്ഞി​ട​ത്താ​ണ് അ​യാ​ൾ​ക്ക് ജീ​വി​തം തി​രി​ച്ചുകി​ട്ടി​യ​ത്.​ ജീ​വി​ച്ചി​രി​ക്കു​ന്ന അ​യാ​ൾ ആ​രെ​ന്ന ചോ​ദ്യ​വു​മാ​യി തി​യ​റ്റ​റി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് ജീ​വി​ത​ത്തെ തു​റ​ന്ന പു​സ്ത​ക​മാ​ക്കി​യ ര​ണ്ടു​പേ​രു​ടെ ജീ​വി​ത ക​ഥ​യാ​യി​രി​ക്കും തി​രി​കെ കി​ട്ടു​ക. അ​തി​നി​ട​യി​ൽ ക​ട​ന്നു കൂ​ടു​ന്ന ചെറിയ ക​ല്ലു​ക​ടി​ക​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ൽ ഗോ​വ​ൻ തീ​ര​ത്തെ കാ​ഴ്ച​ക​ൾ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തെ മു​ന്നോ​ട്ട് ഓ​ടി​ക്കാ​നു​ള്ള ചി​ല ന​ല്ല​റി​വു​ക​ൾ കൂ​ടി ചി​ത്രം സ​മ്മാ​നി​ക്കും.



ഒ​റ്റ​യ്ക്ക് ഒ​രു ചി​ത്ര​ത്തി​ന്‍റെ നെ​ടും​തൂ​ണാ​കു​ന്ന​വ​നാ​ണ് നാ​യ​ക​നെ​ങ്കി​ൽ അ​ങ്ങ​നെ ഒ​രു സ്ഥാ​ന​ത്തേ​ക്ക് തോ​ണി തു​ഴ​ഞ്ഞെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ണി​ക​ണ്ഠ​ൻ. വ​രും​കാ​ല​ത്ത് മ​ണി​ക​ണ്ഠ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​നാ​യി പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​തി​ന് പാ​കം വ​രു​ന്ന അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ത​ന്‍റെ ര​ണ്ടാം ചി​ത്ര​വും ഗം​ഭീ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മു​രു​ക​നി​ലൂ​ടെ മ​ണി​ക​ണ്ഠ​ൻ. അ​വ​ര​വ​ർ അ​റി​യാ​തെ ത​ന്നെ ര​ണ്ടു​പേ​ർ​ക്കു​ണ്ടാ​കു​ന്ന ന​ല്ല മാ​റ്റ​ങ്ങ​ളെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ടുവ​യ്ക്കു​ന്ന​ത്.



ഫ്ളാ​ഷ് ബാ​ക്കി​ലൂ​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ട​ക്കം പ​തി​ഞ്ഞ​താ​ള​ത്തി​ലാ​ണെ​ങ്കി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വ​ര​വി​നും പോ​ക്കി​നു​മി​ട​യി​ൽ പ​തി​യെ ഉ​ണ​ർ​വി​ന്‍റെ താ​ളം ക​ണ്ടെ​ത്തു​ക​യാ​ണ്. അ​തു​ണ്ടാ​കു​ന്ന​താ​ക​ട്ടെ ഒ​രാ​ൾ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത മ​റ്റൊ​രാ​ളെ ക​ണ്ടു​മു​ട്ടു​ന്നി​ട​ത്തു നി​ന്നും. ജോ​ണ്‍ മാ​ത്യു (വി​ജ​യ് ബാ​ബു) എന്ന എ​ഴു​ത്തു​കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് മു​രു​ക​ൻ ക​ട​ന്നു വ​രു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ക​യാ​ണ്. ഗോ​വ​ൻ പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ഇ​ട​യി​ൽ ഇ​രു​വ​രും പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച ചി​ല​തി​ന് തു​ട​ർ​ച്ച ക​ണ്ടെ​ത്തു​ന്ന​തോ​ടെ സി​നി​മ​യും ചൂ​ടുപി​ടി​ക്കു​ന്നു. മ​തി​വ​രു​വോ​ളം ഗോ​വ​ൻ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കാൻ കാ​മ​റ ച​ലി​പ്പി​ച്ച ഛായാ​ഗ്ര​ഹ​ക​നും കഴിഞ്ഞു.



കൊ​ച്ചി​യി​ൽ നി​ന്നും ഗോ​വ കാ​ണാ​നെ​ത്തി​യ മു​രു​ക​നും ഗോ​വ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി​യാ​യെ​ത്തി​യ ജോ​ണും ത​മ്മി​ലു​ള്ള അ​വി​ചാ​രി​ത സൗ​ഹൃ​ദ​ത്തി​ന്‍റെ ര​സ​ക്കൂ​ട്ട് ചി​ത്ര​ത്തി​ന് പ​ക​രുന്ന ഉൗ​ർ​ജം ചെ​റു​ത​ല്ല.​ നായകന്‍റെ നിഷ്കളങ്കത സൂ​ചി​പ്പി​ക്കാ​നാ​യി കാ​ട്ടി​ക്കൂ​ട്ടി​യ ചി​ല രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തെ പി​ന്നോ​ട്ട് അ​ടി​ക്കു​ന്നു​ണ്ട്. തി​ര​ക്ക​ഥ ര​ച​ന വേ​ള​യി​ൽ ഇ​ത്ത​രം തി​രു​കി ക​യ​റ്റ​ലു​ക​ളെ ഒ​ഴി​ച്ചു നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ കാ​ന്പു​ള്ള ക​ഥ കൂ​ടു​ത​ൽ ഉൗ​ർ​ജ​സ്വ​ല​മാ​യി അ​വ​ത​രി​പ്പി​ക്കുന്ന ചിത്രമായി അയാൾ ജീവിച്ചിരിപ്പുണ്ട് മാറുമായിരുന്നു.

നി​ഷ്ക​ള​ങ്ക​ത​യു​ടെ നാ​ട​ൻ പ്ര​തീ​ക​മാ​യി മു​രു​ക​നും മോ​ഡേ​ണ്‍ പ്ര​തീ​ക​മാ​യി ജോ​ണും ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ട​മ​ക​ൾ നി​റ​ഞ്ഞ ജീ​വി​ത പാ​ച്ചി​ലി​നി​ട​യി​ൽ ഇ​ഷ്ട​ങ്ങ​ളും ന​ഷ്ട​ങ്ങ​ളും വ​ന്നു പോ​യിക്കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും അ​തി​നി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നു​മാ​ണ് ചി​ത്രം പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ജോ​ണി​ന്‍റെ ഉ​ള്ളി​ൽ ക​ട​ന്നുകൂ​ടി​യ ഭ​യ​ത്തെ മ​ണി​ക​ണ്ഠ​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ എ​ടു​ത്തു ക​ട​ലി​ലേ​ക്ക് ക​ള​യു​ന്ന​തും എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക് ജോ​ണ്‍ മ​ട​ങ്ങി വ​രു​ന്ന​തു​മെ​ല്ലാം ഒ​ന്നാ​ന്ത​ര​മാ​യി ത​ന്നെ സം​വി​ധാ​യ​ക​ൻ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.



അ​ടു​ക്കും ചി​ട്ട​യു​മി​ല്ലാ​ത്ത ഒ​രു​പി​ടി രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ചെ​ത്തി​മി​നു​ക്കി ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​ക്ക് ചി​ത്ര​ത്തെ ഒതുക്കിയിരുന്നെങ്കിൽ കൂടുതൽ രസകരമാകുമായിരുന്നു. 2.19 മണിക്കൂറിലേക്ക് ചി​ത്ര​ത്തെ വ​ലി​ച്ചു നീ​ട്ടാ​നാ​യി കാ​ട്ടി​ക്കൂ​ട്ടി​യ അ​ഭ്യാ​സ​ങ്ങ​ളെ​ല്ലാം പാ​ളി​പ്പോയി. ജോ​ണി​ന് എ​ഴു​ത്തി​ന്‍റെ വ​ഴി കാ​ട്ടി​കൊ​ടു​ത്ത് വി​ധി ഇ​രു​വ​രേ​യും പി​രി​ക്കു​ന്നി​ട​ത്താ​ണ് മു​രു​ക​ന്‍റെ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ആ ​ജീ​വി​തം എ​ങ്ങ​നെ​യാ​ണ് മാ​റി​മ​റി​യു​ന്നു​വെ​ന്ന് നി​ങ്ങ​ൾ തി​യ​റ്റി​ൽ പോ​യി ക​ണ്ട​റി​യു​ക. താ​ര​പ്പൊ​ലി​മ​യി​ല്ലാ​യെ​ന്നേ​യു​ള്ളു ന​ല്ലൊ​രു ക​ഥ​യു​ണ്ട് അ​തി​നൊ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളും. മ​ണി​ക​ണ്ഠ​നും കൂ​ട്ട​രും നി​ങ്ങ​ളെ ര​സി​പ്പി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

(മ​ണി​ക​ണ്ഠ​ന്‍റെ ര​ണ്ടാ​മൂ​ഴ​വും ഗം​ഭീ​രം, പ്ര​തീ​ക്ഷി​ക്കാം ഈ ​ന​ട​നി​ൽ നി​ന്നും ഇ​നി​യു​മേ​റെ.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.