University News
പ്ലസ് ടു അല്ലാതെയും സാധ്യതകൾ
ഭൂ​​​രി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ത്താം ക്ലാ​​​സി​​​നു ശേ​​​ഷം പ്ല​​​സ് ടു​​വാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​വ​​ർ​​ക്ക് പ്ല​​​സ് ടു ​​കൂ​​​ടാ​​​തെ അ​​​ന​​​വ​​​ധി സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്. വി​​എ​​​ച്ച്എ​​​സ്​​​ഇ (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി)​​യും ​ടി​​എ​​​ച്ച്എ​​​സ്​​​ഇ (​ടെ​​​ക്നി​​​ക്ക​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി)​​​യും ഇ​​തി​​ൽ പ്ര​​ധാ​​ന​​മാ​​ണ്. ​ഇ​​വ​​യി​​ൽ സ​​​യ​​​ൻ​​​സ് ഗ്രൂ​​​പ്പു​ പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്ക് ര​​​ണ്ടാം വ​​​ർ​​​ഷ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​ടാം. പെ​​​ട്ട​​​ന്ന് ജോ​​​ലി​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​വ​​ർ​​​ക്കു പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ളു​​​ടെ​​​യും ഐ​​ടി​​ഐ​​​ക​​​ളു​​​ടെ​​​യും വാ​​​തി​​​ലു​​​ക​​​ളു​​​മു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ഐ​​ടി​​ഐ ​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്കും സ​​​മാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി, ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​മെ​​​ടു​​​ക്കാ​വു​​​ന്ന​​​താ​​​ണ്

വി​​എ​​​ച്ച്എ​​​സ്ഇ

പ്ല​​​സ് ടു​​​വി​​​നു ത​​​ത്തു​​​ല്യം ത​​​ന്നെ​​​യാ​​​ണ് വി​​എ​​​ച്ച്എ​​​സ്​​​ഇ. സ​​​യ​​​ൻ​​​സ്, ഹ്യുമാ​​​നി​​​റ്റീ​​​സ്, കൊ​​​മേ​​​ഴ്സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ത്തി​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ലാ​​​ണ് വി​​എ​​​ച്ച്എ​​​സ്ഇ​​യി​​​ലെ ക്ര​​​മീ​​​ക​​​ര​​​ണം. ലൈ​​​വ് സ്റ്റോ​​​ക്ക്, ഹോ​​​മി​​​യോ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് തു​​​ട​​​ങ്ങി പ​​​ല സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്കും അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് വി​​എ​​​ച്ച്എ​​​സ്​​​ഇ​​​യി​​​ലെ സ്പെ​​​ഷ​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​ണ്.

ഐ​​എ​​​ച്ച്ആ​​​ര്‍ഡി

ഐ​​എ​​​ച്ച്ആ​​​ർ​​ഡി​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഈ ​​​ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളി​​​ലേ​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഏ​​​ക​​​ജാ​​​ല​​​ക രീ​​​തി​​​യി​​​ല​​​ല്ല പ്ര​​​വേ​​​ശ​​​നം. വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ പൂ​​​രി​​​പ്പി​​​ച്ച് താ​​​ത്പ​​​ര്യ​​​മു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ട് സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.​​ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ ഫോ​​​മി​​​നും http:// www.ihrd.ac.in/ സ​​ന്ദ​​ർ​​ശി​​ക്കാം.

ഡോ. ​​​ഡെ​​​യ്സ​​​ൻ പാ​​​ണേ​​​ങ്ങാ​​​ട​​​ൻ
More News