University News
ഐഐടി റോപാറിൽ ഗവേഷണ അവസരം
മികച്ച ഭൗതിക സാഹചര്യം ഒരുക്കി പഞ്ചാബിലെ റോപാറിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷണ പ്രതിഭകളെ തേടുന്നു. ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിൽ ഗവേഷണ അവസരമുണ്ട്. ബിടെക്, എംടെക്, എംഎ, എംഎസ്സി അവസാന വർഷ വിദ്യാർഥികളും ഗവേഷണാഭിരുചി ഉള്ളവരുമാണെങ്കിൽ അപേക്ഷിക്കാം.

പിഎച്ച്ഡി, എക്സ്റ്റേണൽ പിഎച്ച്ഡി, എംഎസ് (റിസർച്ച്) എന്നിവയാണു ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഗവേഷണ അവസരങ്ങൾ. ഇലക്ട്രിക്കൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, കെമിസ്ട്രി, ഫിസിക്സ് ഡിപ്പാർട്ടുമെന്റുകളുടെ കീഴിലാണ് ഗവേഷണത്തിന് അവസരം. ബിടെക് കഴിഞ്ഞവർക്കുള്ള ഡയറക്ട് പിഎച്ചഡി, ബിരുദാനന്തര ബിരുദം പൂർത്തയാക്കിയവർക്കുള്ള റഗുലർ പിഎച്ച്ഡി, അധ്യാപകരായോ ശാസ്ത്രജ്‌ഞരായോ ജോലി നോക്കുന്നവർക്കായുള്ള എക്സ്റ്റേണൽ പിഎച്ച്ഡി എന്നിവയാണു ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നത്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ എംഎസ് കോഴ്സിന് സെപ്റ്റംബർ 17നകവും ഇലക്ട്രിക്കൽ എൻജിനിയറിംഗ് എംഎസിന് സെപ്റ്റംബർ 31നകവും അപേക്ഷിക്കണം. സിവിൽ എൻജിനിയറിംഗ് പിഎച്ച്ഡിക്ക് ഒക്ടോബർ 24നകവും കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, മാത്തമാറ്റിക്സ്, മെറ്റീരിയൽസ് ആൻഡ് എനർജി കോഴ്സുകൾക്ക് ഒക്ടോബർ 17നകവും എക്സ്റ്റേണൽ പിഎച്ച്ഡി അടക്കമുള്ള മറ്റു കോഴ്സുകൾക്ക് ഒക്ടോബർ31നകവും അപേക്ഷിക്കണം.

ഗേറ്റ് സ്കോറുള്ളവരെയാണു ഡയറക്ട് പിഎച്ച്ഡിക്കു പരിഗണിക്കുക. ഏതെങ്കിലും ഐഐടികളിൽ നിന്ന് ഉയർന്ന മാർക്കോടെ ബിരുദം നേടിയവരാണെങ്കിൽ ഗേറ്റ് സ്കോറില്ലാത്തവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.iit rpr.ac.in.
More News