University News
ഡിഫാം പരീക്ഷ നവംബർ 23 മുതൽ
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് ഒന്ന് പരീക്ഷ സംസ്‌ഥാനത്തെ വിവിധ ഫാർമസി കോളജുകളിൽ നവംബർ 23 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 27ന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളജുകളിൽ നിന്നുളള അപേക്ഷകൾ 30 ന് മുമ്പ്, ചെയർപേഴ്സൺ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം 11 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദവിവരങ്ങൾ www. dme.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും വിവിധ ഫാർമസി കോളജുകളിൽ നിന്നു ലഭിക്കും.
More News