University News
സുവോളജി പഠനവകുപ്പിൽ ഫ്രോണ്ടിയർ പ്രഭാഷണം സംഘടിപ്പിച്ചു
തേഞ്ഞിപ്പലം: വന്യജീവികളുടെ ആവാസ വ്യസ്‌ഥയിലേക്ക് മനുഷ്യർ അതിക്രമിച്ചുകടക്കുന്നതാണ് മനുഷ്യ–മൃഗ സംഘട്ടനത്തിന് കാരണമാകുന്നതെന്ന് കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. സർവകലാശാലാ സുവോളജി പഠനവകുപ്പ് ബിഹേവിയറൽ ആൻഡ് എവല്യൂഷണറി ഇക്കോളജി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫ്രോണ്ടിയർ പ്രാഭഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിൽ ലഭ്യമാണ്. അതിനപ്പുറമുള്ള മനുഷ്യന്റെഅത്യാർത്തിയാണ് പ്രകൃതിയെ നാശത്തിലേക്ക് നയിക്കുന്നത്. വരാനിരിക്കുന്ന തലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന അവബോധമുണ്ടാകേണ്ടത് പ്രധാനമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. സുവോളജി പഠനവകുപ്പ് മേധാവി ഡോ. എം. നാസർ അധ്യക്ഷനായിരുന്നു. നോട്ടിംഗ്ഹാം സർവകലാശാലാ അസോസിയേറ്റ് പ്രഫസർ ഡോ.ഇയാൻ ചാൾസ് ഹാർഡി ഫ്രോണ്ടിയർ പ്രഭാഷണം നടത്തി.
More News