University News
അ​ന്താ​രാ​ഷ്‌​ട്ര യൂ​ണി​വേ​ഴ്സി​റ്റി ഡി​ബേ​റ്റ്: പ​രി​ശീ​ല​നം തു​ട​ങ്ങി
തേ​ഞ്ഞി​പ്പ​ലം: ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ 12 വ​രെ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന നാ​ലാം ഖ​ത്ത​ർ അ​ന്താ​രാ​ഷ്‌​ട്ര യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ വി​ദ്യാ​ർ​ഥി ഡി​ബേ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഇ​ന്ന​ത്തെ സം​വാ​ദ​ക​ർ നാ​ള​ത്തെ നേ​താ​ക്ക​ൾ എ​ന്ന ആ​ശ​യ​ത്തി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നാ​ണ് ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​ത്തു​ള്ള ഡി​ബേ​റ്റ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​റു​ണ്ട്. ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഖ​ത്ത​ർ ഡി​ബേ​റ്റി​നു പ​രി​ശീ​ല​നം ല​ഭി​ച്ച ഏ​ക വ്യ​ക്തി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​മാ​ണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സ​ർ​വ​ക​ല​ശാ​ലാ​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ പ​രി​ശീ​ല​ക​രു​ടെ ടെ​ലി​ഫോ​ണ്‍ അ​ഭി​മു​ഖം കൂ​ടി ന​ട​ത്തി​യാ​ണ് അ​ലി പ​റ​ങ്കോ​ട​ത്ത്, മു​ഹ​മ്മ​ദ് അ​നീ​സു​ദ്ധീ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ്, മു​ഹ​മ്മ​ദ് ഉ​വൈ​സ് എ​ന്നീ വി​ദ്യാ​ർ​ഥി​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഖ​ത്ത​ർ ഡി​ബേ​റ്റ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചൈ​ന, ജ​പ്പാ​ൻ, അ​മേ​രി​ക്ക, ഇം​ഗ്ല​ണ്ട്, റ​ഷ്യ, ജ​ർ​മ്മ​നി മു​ത​ലാ​യ അ​റു​പ​തോ​ളം രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഡോ.​എ.​ബി. മോ​യ്തീ​ൻ​കു​ട്ടി അ​റി​യി​ച്ചു.
More News