University News
ജെഎൻയു: കംബൈൻ​ഡ് ബ​യോടെ​ക്നോ​ള​ജി എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ മേ​യ് 19ന്
ന്യൂ​​​ഡ​​​ൽ​​​ഹി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ (ജെ​​എ​​​ൻ​​​യു) ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ കം​​ബൈ​​​ൻ​​​ഡ് ബ​​​യോ ടെ​​​ക്നോ​​​ള​​​ജി എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ (സി​​​ബി​​​ഇ​​​ഇ) മേ​​​യ് 19നു ​​​ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, മ​​​ധു​​​ര, ചെ​​​ന്നൈ, ഗോ​​​വ, പു​​​തു​​​ച്ചേ​​​രി, വി​​​ശാ​​​ഖ​​​പ​​​ണം, മും​​​ബൈ, ഡ​​​ൽ​​​ഹി തു​​​ട​​​ങ്ങി രാ​​​ജ്യ​​​ത്തെ 52 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ. ഏ​​​പ്രി​​​ൽ അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഈ ​​​സം​​​യു​​​ക്ത പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ അ​​​ന്പ​​​തോ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, എം​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, എം​​​വി​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, എം​​​ടെ​​​ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​യും കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​യും എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എം​​​ടെ​​​ക് മ​​​റൈ​​​ൻ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ലേ​​​ക്കും ഈ ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്ക​​​ൽ, ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ, വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് ഫി​​​ഷ​​​റി സ​​​യ​​​ൻ​​​സ്, ഫാ​​​ർ​​​മ​​​സി, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ൽ 55 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ ബാ​​​ച്ചി​​​ലേ​​​ഴ്സ് ഡി​​​ഗ്രി അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​എ​​​സ് (ഫി​​​സി​​​ഷ്യ​​​ൻ അ​​​സി​​​സ്റ്റ​​ന്‍റ്) ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ബി​​​രു​​​ദം 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​തെ നേ​​​ടി വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം.

എം​​​എ​​​സ്‌​​​സി അ​​​ഗ്രി. ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി/ എം​​​വി​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​തെ ബി​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബി​​​വി​​​എ​​​സ്‌​​​സി ആ​​​ൻ​​​ഡ് എ​​​എ​​​ച്ച് തു​​​ട​​​ങ്ങി​​​യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​ടെ​​​ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി യോ​​​ഗ്യ​​​ത: 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​തെ കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ബ​​​യോ​​​കെ​​​മി​​​ക്ക​​​ൽ ഇ​​​ൻ​​​ഡ്സ​​​ട്രി​​​യ​​​ൽ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി/ ല​​​ത​​​ർ ടെ​​​ക്നോ​​​ള​​​ജി/​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി/​​​ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ബ​​​യോ​​​കെ​​​മി​​​സ്ട്രി/​​​ബ​​​യോ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി/ ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലൊ​​​ന്നി​​​ൽ ബി​​​ഇ/​​​ബി​​​ടെ​​​ക് ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്സ് ബ​​​യോ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ മ​​​റൈ​​​ൻ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി/​​​മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി/​​​അ​​​ക്വാി​​​ക് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഫി​​​ഷ​​​റീ​​​സ്/ എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ​​​ൽ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​തെ എം​​​എ​​​സ്‌​​​സി ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
അ​​​പേ​​​ക്ഷാ ഫീ​​​സ് 1,000 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 500 രൂ​​​പ.

മും​​​ബൈ​​​യി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കെ​​​മി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബ​​​യോ പ്രോ​​​സ​​​സ് ടെ​​​ക്നോ​​​ള​​​ജി, ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി, ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ബ​​​യോ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ എം​​​ടെ​​​ക് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വും സി​​​ബി​​​ഇ​​​ഇ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.jn u.ac.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ൺ:+911126742676, 26742575, 26741557.
More News