University News
ഇ​ഗ്നോ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം
ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യു​​​ണി​​​വേ​​​ഴ്സ്റ്റി​​​യു​​​ടെ (ഇ​​​ഗ്നോ) ജൂ​​​ലൈ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് 2016 ഒ​​​ക്ടോ​​​ബ​​​റി​​​ലും 2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ഇ​​​ഗ്നോ ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​ണ്‍​മാ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ ​​ഫോം (ഫോ​​​റം2), ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ഫീ​​​സ് (ഇ​​​ഗ്നോ​​​യു​​​ടെ പേ​​​രി​​​ലെ​​​ടു​​​ത്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ന്‍​ഡ് ഡ്രാ​​​ഫ്റ്റ്), ഓ​​​പ്പ​​​ണ്‍​മാ​​​റ്റ് റി​​​സ​​​ൽ​​​ട്ട് കാ​​​ർ​​​ഡ്, യോ​​​ഗ്യ​​​ത, പ്ര​​​വൃ​​ത്തി​​​പ​​​രി​​​ച​​​യം, സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യം മു​​​ത​​​ലാ​​​യ​​​വ തെ​​​ളി​​​യി​​​ക്കാ​​​ൻ വേ​​​ണ്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം 31 ന​​​കം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഇ​​​ഗ്നോ​​​യു​​​ടെ ജൂ​​​ലൈ 2017 ൽ ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ക്ക​​ഡെ​​​മി​​​ക് സെ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​ത്.വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ onlineadmission.ignou.ac.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഡ​​​യ​​​റ​​​ക്ട​​​ർ, ഇ​​​ഗ്നോ റീ​​​ജ​​​ണ​​​ൽ സെ​​​ന്‍റ​​​ർ, രാ​​​ജ​​​ധാ​​​നി കോം​​​പ്ല​​​ക്സ്, പി. ​​​ആ​​​ർ.​​എ​​​സ്. ഹോ​​​സ്പി​​​റ്റ​​​ലി​​​ന് എ​​​തി​​​ർ​​​വ​​​ശം, കി​​​ള്ളി​​​പ്പാ​​​ലം, ക​​​ര​​​മ​​​ന പി.​​​ഒ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മീ​​​പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഫോ​​​ണ്‍ 0471 2344113, 2344120.
ഇ​​​മെ​​​യി​​​ൽ rctrivan drum @ignou.ac.in.

എ​​​ച്ച്ഡി​​​സി ആ​​​ൻ​​​ഡ് ബി​​​എം കോ​​​ഴ്സ്

സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 2017 ഓ​​​ഗ​​​സ്റ്റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഹ​​​യ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോം താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​ജു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.

സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജ് കു​​​റ​​​വ​​​ൻ​​​കോ​​​ണം, ക​​​വ​​​ടി​​​യാ​​​ർ പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (ഫോ​​​ണ്‍ : 0471 2436689), കൊ​​​ട്ടാ​​​ര​​​ക്ക​​​ര, അ​​​വ​​​ണൂ​​​ർ പി.​​​ഒ (0474 2454787), ദീ​​​പി​​​ക ജം​​​ഗ്ഷ​​​ൻ, ചേ​​​ർ​​​ത്ത​​​ല (0478 2813070), എ​​​ൻ​​​എ​​​സ്എ​​​സ് ക​​​ര​​​യോ​​​ഗ മ​​​ന്ദി​​​രം, ആ​​​റ​​​ന്മു​​​ള (0468 2278140), തി​​​രു​​​ന​​​ക്ക​​​ര, കോ​​​ട്ട​​​യം (0481 2582852), മീ​​​ന​​​ച്ച​​​ൽ കോം​​​പ്ല​​​ക്സ്, മാ​​​ർ​​​ക്ക​​​റ്റ് ജം​​​ഗ്ഷ​​​ൻ, പാ​​​ലാ (0482 2213107), നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം (0484 2447866), അ​​​യ്യ​​​ന്തോ​​​ൾ, തൃ​​​ശൂ​​​ർ (0487 2389402), വി​​​ക്ടോ​​​റി​​​യ കോ​​​ള​​​ജ് റോ​​​ഡ്, പാ​​​ല​​​ക്കാ​​​ട് (0491 2522946), തി​​​രൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ ഭ​​​വ​​​ൻ, മാ​​​വും​​​കു​​​ന്ന്, തി​​​രൂ​​​ർ, മ​​​ല​​​പ്പു​​​റം (0494 2423929), ത​​​ളി, കോ​​​ഴി​​​ക്കോ​​​ട് (0495 2306460), മ​​​ണ്ണ​​​യാ​​​ട്, ത​​​ല​​​ശേ​​​രി (0490 2354065), കോ​​​ട്ടാ​​​ച്ചേ​​​രി കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ബി​​​ൽ​​​ഡിം​​​ഗ്, കോ​​​ട്ടാ​​​ച്ചേ​​​രി, കാ​​​ഞ്ഞ​​​ങ്ങാ​​​ട് (0467 2217330) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫോം 100 രൂ​​​പ​​​യ്ക്കു നേ​​​രി​​​ട്ടും മ​​​ണി​​​യോ​​​ർ​​​ഡ​​​ർ മു​​​ഖേ​​​ന130 രൂ​​​പ​​​യ്ക്കും പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 50 രൂ​​​പ​​​യ്ക്കും മ​​​ണി​​​യോ​​​ർ​​​ഡ​​​ർ മു​​​ഖേ​​​ന 80 രൂ​​​പ​​​യ്ക്കും അ​​​ത​​​ത് സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും. മ​​​ണി​​​യോ​​​ർ​​​ഡ​​​ർ ജൂ​​​ണ്‍ 23 വ​​​രെ സ്വീ​​​ക​​​രി​​​ക്കും.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​മാ​​​ർ​​​ക്ക് ജൂ​​​ണ്‍ 30 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം.
More News