University News
ബി​രു​ദ ഏ​ക​ജാ​ല​ക​ം: പ​ട്ടി​ക ജാ​തി/പ​ട്ടി​ക വ​ർ​ഗ ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ ഇ​ന്നു പ്ര​വേ​ശ​നം നേ​ട​ണം
ബി​രു​ദ ഏ​ക​ജാ​ല​ക​ത്തി​ൽ പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മ​ണി​ക്കു മു​ന്പാ​യി പ്ര​വേ​ശ​നം നേ​ട​ണം.

സ​ർ​വ​ക​ലാ​ശാ​ലാ ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഓ​ണ്‍ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ചു ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി ഫീ​സ് അ​ട​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ​ട​ച്ച​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. പ​ട്ടി​ക ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​ന​ത്തി​ന​ർ​ഹ​ത നേ​ടി​യ അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​പ​ക്ഷം ഓ​ണ്‍ലൈ​നാ​യി യൂ​ണി​വേ​ഴ്സി​റ്റി ഫീ​സും, ട്യൂ​ഷ​ൻ ഫീ​സും അ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. മൂ​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മെ​ടു​ത്ത എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​മു​ൾ​പ്പെ​ടെ എ​ല്ലാ അ​പേ​ക്ഷ​ക​രും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി സ്ഥി​ര പ്ര​വേ​ശ​നം നേ​ടാ​ത്ത​പ​ക്ഷം അ​ത്ത​രം അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.
പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മൂ​ന്നാ​മ​താ​യി ന​ട​ത്ത​പ്പെ​ടു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് 20, 21 തീ​യ​തി​ക​ളി​ൽ പു​തു​താ​യി ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കും. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി ഇ​ത്ത​രം അ​പേ​ക്ഷ​ക​ര വീ​ണ്ടും ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ബി​പി​എ​ഡ്, ബി​എ​ൽ​ഐ, എ​സ്‌​സി​: ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 24 മു​ത​ൽ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​പി​എ​ഡ്, ബി​എ​ൽ​ഐ, എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 24 മു​ത​ൽ ആ​രം​ഭി​ക്കും. സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും, എ​സ്.​സി, എ​സ്ടി, എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.

ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​ട​ത്താം. ’അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് അ​പേ​ക്ഷ​ക​ന്‍റെ പേ​ര്, ഇ​മെ​യി​ൽ വി​ലാ​സം, ജ​ന​ന​തീ​യ​തി, സം​വ​ര​ണ വി​ഭാ​ഗം എ​ന്നീ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കി പാ​സ്‌വേ​ഡ് സൃ​ഷ്ടി​ച്ച​ശേ​ഷം ഓ​ണ്‍ലൈ​നാ​യി നി​ശ്ചി​ത ആ​പ്ലി​ക്കേ​ഷ​ൻ ഫീ ​അ​ട​യ്ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 1000 രൂ​പ​യും എ​സ്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷാ​ഫീ​സ് ഒ​ടു​ക്കി​യാ​ൽ മാ​ത്ര​മേ അ​പേ​ക്ഷ​ക​ന്‍റെ അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കുക​യു​ള്ളൂ. അ​പേ​ക്ഷ​ക​ന്‍റെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രാ​യി​രി​ക്കും ലോ​ഗി​ൻ ഐ​ഡി ഓ​ണ്‍ലൈ​നാ​യി ഫീ​സ് അ​ട​ച്ച​ശേ​ഷം അ​പേ​ക്ഷ​ക​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്കാ​ദ​മി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്മി​റ്റ് ചെ​യ്യ​ണം. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ ന​ട​ത്താം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് 31നു ​ന​ട​ത്തും. ഓ​ണ്‍ലൈ​നാ​യാ​ണ് ഫീ​സ് അ​ട​ക്കേ​ണ്ട​ത്. ഏ​തു ബാ​ങ്കി​ന്‍റെ​യും ഡെ​ബി​റ്റ്/​ക്ര​ഡി​റ്റ് കാ​ർ​ഡു​ക​ളോ, നെ​റ്റ് ബാ​ങ്കിം​ഗ് സൗ​ക​ര്യ​മോ ഉ​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​യ്ക്കാം.

മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വോ​ട്ട, വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ഓ​രോ കോ​ള​ജി​ലും സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ല​ക്ഷ​ദ്വീ​പ്നി​വാ​സി​ക​ളാ​യ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. എ​ൻ​ആ​ർ​ഐ, വി​ക​ലാം​ഗ, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, സ്റ്റാ​ഫ് േേക്വാ​ട്ട വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ 25 ന​കം നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ടാ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​ർ​വ​ക​ലാ​ശാ​ലാ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു്. കോ​ള​ജ​ധി​കൃ​ത​ർ വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള തീ​യ​തി​ക​ൾ​ക്ക​നു​സൃ​ത​മാ​യി​ത​ന്നെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. കോ​ള​ജ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ഇ​മെ​യി​ൽ ദി​വ​സേ​ന പ​രി​ശോ​ധി​ക്ക​ണം. ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ : 0481 6555563.

പ​രീ​ക്ഷാ​ത്തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (ക്രി​മി​നോ​ള​ജി 2015 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 16 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 27 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 31 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​തം (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.
2017 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ 27 വ​രെ കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ൽ ന​ട​ത്തും. എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ലെ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ൽ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 29 വ​രെ സ്വീ​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 29 വ​രെ സ്വീ​ക​രി​ക്കും.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ), മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ (പ​ഴ​യ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 31 വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, ഭ​ര​ത​നാ​ട്യം, മൃ​ദം​ഗം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ സ്വീ​ക​രി​ക്കും.

2015 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​എ ച​രി​ത്രം (പ്രൈ​വ​റ്റ് പ്രി​വി​യ​സ് ആൻഡ് ഫൈ​ന​ൽ, മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 29 വ​രെ സ്വീ​ക​രി​ക്കും.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ എം​എ​സ്സി കോ​ഴ്സി​ന് എ​ൻ​വ​യോ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 20നു ​രാ​വി​ലെ 11നു ​എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ൾ ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 1250/ രൂ​പ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റാ​യി അ​ട​യ്ക്ക​ണം.

സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ 2017 18 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​എ ആ​ന്ത്രോ​പോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്സി വി​ഭാ​ഗ​ത്തി​നും എ​സ്ടി വി​ഭാ​ഗ​ത്തി​നും ഒ​രോ സീ​റ്റു വീ​ത​വും, എം​എ ഹി​സ്റ്റ​റി പ്രോ​ഗ്രാ​മി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ 21നു ​കോ​ട്ട​യം പു​ല്ല​രി​ക്കു​ന്നി​ലു​ള്ള സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. 0481 2392383.

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 201719 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള എം​ബി​എ കോ​ഴ്സി​ൽ എ​സ്സി വി​ഭാ​ഗ​ത്തി​നും എ​സ്ടി വി​ഭാ​ഗ​ത്തി​നും അ​ഞ്ചു സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. ബി​രു​ദ​ യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ 25 ന് ​രാ​വി​ലെ 9.30 നു ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ൾ ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. 0481 2732288.