University News
ബാ​ങ്ക് ടെ​സ്റ്റ്: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ബാ​ങ്ക് നി​യ​മ​ന മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി. ജോ​ർ​ജു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. 28 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സോ​ഫ്റ്റ് സ്കി​ൽ ട്രെ​യി​നിം​ഗും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗൈ​ഡ​ൻ​സ് ബ്യൂ​റോ ചീ​ഫ് ഡോ.​സി.​സി. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​പ്പു​റം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ. ​അ​ബ്ദു​സ​മ​ദ്, മു​ൻ ഉ​പ​മേ​ഖ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, ബ്യൂ​റോ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ.​വി. സ​മീ​റ, ടി.​എ​ൻ.​ശ്രീ​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News