University News
എം​ജി​യി​ൽ യു​ജി/​പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാം
201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ബി​എ/​ബി​കോം/​എം​എ/​എം​കോം/​എം​എ​സ്സി (മാ​ത്സ്) കോ​ഴ്സു​ക​ളി​ലേ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, ഫി​ലോ​സ​ഫി, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ​ക്കും പി​ജി കോ​ഴ്സു​ക​ളി​ൽ എം​എ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്, സം​സ്കൃ​തം, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ്, എം​കോം കോ​ഴ്സു​ക​ൾ​ക്കു​മാ​ണു പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ. ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ സെ​മ​സ്റ്റ​ർ സ​ന്പ്ര​ദാ​യ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷ​ക​ൾ ഓ​രോ വ​ർ​ഷ​ത്തി​ലും ന​ട​ത്തും.

ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ ബി​എ/​ബി​കോം (ഫു​ൾ കോ​ഴ്സ്), ബി​എ/​ബി​കോം (പ്രൊ​ഫ​ഷ​ണ​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്), ബി​കോം ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള ബി​എ കോ​ഴ്സു​ക​ൾ എ​ന്നി​വ​യ്ക്ക് സി​ബി​സി​എ​സ്2017 (മോ​ഡ​ൽ 1) സ്കീ​മി​ലാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ക. ഫു​ൾ കോ​ഴ്സു​ക​ൾ ഒ​ഴി​കെ​യു​ള്ള ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കു​ള്ള പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു പു​റ​മെ ബി​കോം അ​ഡീ​ഷ​ണ​ൽ ഓ​പ്ഷ​ണ​ൽ/​ഇ​ല​ക്റ്റീ​വ്, സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ് (കോ​മ​ണ്‍ കോ​ഴ്സ്​ക​ക) മാ​റ്റം, അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി, ഓ​പ്ഷ​ണ​ൽ/​ഫാ​ക്ക​ൽ​റ്റി മാ​റ്റം, കോ​മ​ണ്‍ കോ​ഴ്സ് ക&​ക​ക എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കും. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഡി​ഗ്രി & പി​ജി ഫു​ൾ കോ​ഴ്സ് ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ക്കൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​താ​ണ്. ഫു​ൾ കോ​ഴ്സ് ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പ​മു​ള്ള അ​പേ​ക്ഷാ​ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ച്ച് അ​പേ​ക്ഷി​ക്ക​ണം. ഫീ​സി​നൊ​പ്പം അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളു​ടെ ഫീ​സും അ​ട​യ്ക്ക​ണം.

ഫീ​സ് അ​ട​യ്ക്കു​ന്ന​വി​ധം:

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ കോ​ഴ്സു​ക​ൾ​ക്കു​ള്ള എ​ല്ലാ ഫീ​സു​ക​ളും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നൊ​പ്പം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ മാ​ത്രം അ​ട​യ്ക്ക​ണം. ഫു​ൾ കോ​ഴ്സു​ക​ൾ ഒ​ഴി​കെ​യു​ള്ള യു​ജി/​പി​ജി കോ​ഴ്സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നു വി​ജ്ഞാ​പ​ന​ത്തി​നൊ​പ്പ​മു​ള്ള അ​പേ​ക്ഷാ ഫോ​മു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ച്ച​തി​നു​ശേ​ഷം എം​ജി​യു ഇ​പേ​യ്മെ​ന്‍റ് പോ​ർ​ട്ട​ൽ (epay.mgu.ac.in) വ​ഴി ഫീ​സ് അ​ട​യ്ക്ക​ണം. ഫീ​സ് അ​ട​യ്ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ന്ധ​ഇ​ര​സീ​ത്’ അ​പേ​ക്ഷ​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​ട​ച്ച ഫീ​സ് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തി​രി​കെ ല​ഭി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റി​നൊ​പ്പം യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി (ഒ​റി​ജി​ന​ൽ), മൈ​ഗ്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (മ​റ്റ് ബോ​ർ​ഡ്/​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ​ഠ​നം ന​ട​ത്തി​യ​വ​ർ), എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, റെ​ക​ഗ്നീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ (എ​ൻ​ഐ​ഒ​എ​സ്/​മ​റ്റ് സം​സ്ഥാ​ന ബോ​ർ​ഡി​ൽ/​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠ​നം ന​ട​ത്തി​യ​വ​ർ) എ​സ്എ​സ്എ​ൽ​സി/​പ​ത്താം​ക്ലാ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഒ​രു സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി, സ്വ​ന്തം വി​ലാ​സ​മെ​ഴു​തി​യ 52 രൂ​പ സ്റ്റാ​ന്പ് ഒ​ട്ടി​ച്ച 353 മി.​മീ. ഃ 250 മി.​മീ. സൈ​സ് ക​വ​ർ എ​ന്നി​വ​കൂ​ടി സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ, പി​ഡി ഹി​ൽ​സ് പി​ഒ കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ ര​ജി​സ്ട്രേ​ഡ് ത​പാ​ലി​ൽ അ​യ​യ്ക്ക​ണം.

പി​ജി കോ​ഴ്സു​ക​ളു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് 2017 ഏ​പ്രി​ൽ/​മേ​യ് സെ​ഷ​നി​ലോ അ​തി​നു​മു​ന്പോ, ഡി​ഗ്രി കോ​ഴ്സു​ക​ള​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് 2017 ജൂ​ലൈ സെ​ഷ​നി​ലോ അ​തി​നു മു​ന്പോ യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് മാ​ത്ര​മേ അ​ക്കാ​ദ​മി​ക വ​ർ​ഷം അ​പേ​ക്ഷി​ക്കാ​നാ​കൂ.www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ഡ്മി​ഷ​ൻ 2017 എ​ന്ന ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്താ​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് ല​ഭി​ക്കും. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ത്തി​ട​പാ​ടു​ക​ളും ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പി​ഡി ഹി​ൽ​സ് പി​ഒ, കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് www.mgu.ac.in വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 31 വ​രെ​യും 1000 രൂ​പ പി​ഴ​യോ​ടെ 2018 ജ​നു​വ​രി 15 വ​രെ​യും 2000 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളി​ലെ വി​വ​ര​ങ്ങ​ൾ തി​രു​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ആ​ദ്യം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷാ പ്രി​ന്‍റൗ​ട്ടി​ന്‍റെ കോ​പ്പി​യും ക​റ​ക്ഷ​ൻ ഫീ​സ് 500 രൂ​പ​യു​ടെ എം​ജി​യു ഇ​പേ​യ്മെ​ന്‍റ് ര​സീ​തും സ​ഹി​തം 2018 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 28 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സെ​ക്ഷ​നി​ൽ നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ സ്വീ​ക​രി​ക്കും. പി​ന്നീ​ട് തി​രു​ത്ത​ലു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള വെ​ബ് ലി​ങ്ക് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും.

ഇ​ന്‍റ​ർ​ഫെ​യ്സ് 2017

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ന്‍റെ​യും, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ദ്വി​ദി​ന ടെ​ക്നി​ക്ക​ൽ മീ​റ്റ് ഇ​ന്‍റ​ർ​ഫെ​യ്സ് ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 9.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഇീി​ര​ലുേൗ​മ​ഹ​ശ്വ​ശി​ഴ കീ​ഠ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കും. പേ​പ്പ​ർ പ്ര​സ​ന്േ‍​റ​ഷ​ൻ, കോ​ഡിം​ഗ്, വെ​ബ് ഡി​സൈ​നിം​ഗ്, ഐ​ടി ക്വി​സ്, സെ​ന്‍റി​യ​ന്‍റെ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ലെ പി​ജി ത​ല (എം​സി​എ, എം​എ​സ്സി, എം​ടെ​ക്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. യു​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സ​രം ന​ൽ​കും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ മൂ​ന്ന്. വെ​ബ്സൈ​റ്റ് www.iface.cssasocs.org ഫോ​ണ്‍: 9995590370.

പ്രാ​ക്ടി​ക്ക​ൽ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (ട്രി​പ്പി​ൾ മെ​യി​ൻ) (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഡി​സം​ബ​ർ എ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ കോ​ട്ട​യം ബി​സി​എം കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഡി​സം​ബ​ർ 18 മു​ത​ൽ 22 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ൽ/​മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​സി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. നി​ർ​മ്മ​ല ഓ​ഫ് കാ​ന്പ​സ് സെ​ന്‍റ​റി​ലെ കെ. ​സു​വ​ർ​ണ സാ​ഗ​ർ, ടി.​ജെ. ജി​നു, റോ​സ്മി റോ​യ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.