University News
വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി: തി​യ​റി പ​രീ​ക്ഷകൾ മാ​ര്‍​ച്ച് ഏ​ഴി​ന് ആരംഭിക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 മാ​​​ര്‍​ച്ചി​​ല്‍ ന​​​ട​​​ത്തു​​​ന്ന വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ര്‍​ഷ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ തി​​​യ​​​റി വി​​​ഷ​​​യ​​​ങ്ങ​​​ള്‍ മാ​​​ര്‍​ച്ച് ഏ​​​ഴി​​​നും വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ മൊ​​​ഡ്യൂ​​​ള്‍ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളും നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളും ഫെ​​​ബ്രു​​​വ​​​രി 12 നും ​​​ആ​​​രം​​​ഭി​​​ക്കും.

ഒ​​​ന്നും ര​​​ണ്ടും വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്ക് 21 വ​​​രെ​​​യും 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ ജ​​​നു​​​വ​​​രി അ​​​ഞ്ച് വ​​​രെ​​​യും ‘02020110293VHSE Fees’എ​​​ന്ന ശീ​​​ര്‍​ഷ​​​ക​​​ത്തി​​​ല്‍ ഫീ​​​സ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷാ​​ഫോ​​മും പ​​​രീ​​​ക്ഷ​​​യെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കും.

ക​​​ണ​​​ക്ക് അ​​​ധി​​​ക വി​​​ഷ​​​യ​​​മാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന സ്‌​​​കോ​​​ള്‍ കേ​​​ര​​​ള​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ 100 രൂ​​​പ ഫീ​​​സ് അ​​​ധി​​​ക​​​മാ​​​യി അ​​​ട​​​യ്ക്ക​​​ണം.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം ww w.vhsexam inationke rala.go v.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.

അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ മാ​​​തൃ​​​ക പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ന്നു പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ എ​​​ടു​​​ത്തോ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്‌​​​തോ ഉ​​​പ​​​യോ​​​ഗി​​​ക്കാം.
More News