University News
മാ​ത്ത​മാ​റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബി​എ​സ്‌​സി, എം​എ​സ്‌​സി പ്രോ​ഗ്രാം
ചെ​​​ന്നൈ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ബി​​​എ​​​സ്‌​​​സി, എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​എ​​​സ്‌​​​സി (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്), ബി​​​എ​​​സ്‌​​​സി (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഫി​​​സി​​​ക്സ്). എം​​​എ​​​സ്‌​​​സി (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്), എം​​​എ​​​സ്‌​​​സി (ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഓ​​​ഫ് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്), എം​​​എ​​​സ്‌​​​സി (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്), എം​​​എ​​​സ്‌​​​സി (ഡാ​​​റ്റാ സ​​​യ​​​ൻ​​​സ്) പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കും മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഫി​​​സി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ ഏ​​​ഴി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. മേ​​​യ് 15നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, അ​​​ല​​​ഹ​​​ബാ​​​ദ്, അ​​​ഹ​​​മ്മദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ചെ​​​ന്നൈ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഇം​​​ഫാ​​​ൽ, ഇ​​​ന്ഡോ​​​ർ, കോ​​​ൽ​​​ക്ക​​​ത്ത, മ​​​ധു​​​ര, മും​​​ബൈ, നാ​​​ഗ്പൂ​​​ർ, പാ​​​റ്റ്ന, പൂ​​​ന, റാ​​​ഞ്ചി, ഷി​​​ല്ലോം​​​ഗ്, സി​​​ൽ​​​ച്ചാ​​​ർ, ശ്രീ​​​ന​​​ഗ​​​ർ.

ത്രി​​​വ​​​ത്സ​​​ര ബി​​​എ​​​സ്‌​​​സി ഓ​​​ണേ​​​ഴ്സ് കോ​​​ഴ്സി​​​നു പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ന് 1,00,000 രൂ​​​പ​​​യാ​​​ണു ട്യൂ​​​ഷ​​​ൻ ഫീ​​​സ്. അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​ല്ലാം 1000 രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ്പാ​​​യി ല​​​ഭി​​​ക്കാ​​​നും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.

എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മ​​​റ്റി​​​ക്സി​​​ന് ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മ​​​റ്റി​​​ക്സ്, ബി​​​എ​​​സ്‌​​​സി സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, ബി​​​ടെ​​​ക് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ ബി​​​രു​​​ദ​​​മോ ബി​​​സി​​​എ അ​​​ല്ല​​​ങ്കി​​​ൽ ബി​​​ടെ​​​ക്കോ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എം​​​എ​​​സ്‌​​​സി​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​സ്‌​​​സി ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഓ​​​ഫ് മാ​​​ത്ത​​​മ​​​ാറ്റി​​​ക്സ് കോ​​​ഴ്സി​​​ന് മാ​​​ത്ത​​​മ​​​ാറ്റി​​​ക്സ്, ഫി​​​സി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ബി​​​ടെ​​​ക് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി ഡാ​​​റ്റാ സ​​​യ​​​ൻ​​​സി​​​ന് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ബി​​​ടെ​​​ക് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​സ്‌​​​സി ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് പ്രോ​​​ഗ്രാ​​​മി​​​ന് ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ട്യൂ​​​ഷ​​​ൻ ഫീ​​​സ്. മ​​​റ്റ് എം​​​എ​​​സ്‌​​​സി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് ഇ​​​ത് ഒ​​​രു ല​​​ക്ഷം രൂ​​​പ. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 6000 രൂ​​​പ വ​​​രെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും.

ബ​​​ന്ധ​​​പ്പെ​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ബി​​​ടെ​​​ക്, എം​​​സി​​​എ എ​​​ന്നി​​​വ പാ​​​സാ​​​യ​​​വ​​​ർ​​​ക്കും പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. മേ​​​യ് 15നാ​​​ണ് ഇ​​​തി​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യും. പ്ര​​​തി​​​മാ​​​സം 16,000 18,000 രൂ​​​പ വ​​​രെ പ്ര​​​തി​​​മാ​​​സം സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കും.
ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 750 രൂ​​​പ.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ചെ​​​ന്നൈ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, സി​​​പ്കോ​​​ട് ഐ​​​ടി പാ​​​ർ​​​ക്ക്, ചെ​​​ന്നൈ 603 103.

ഫോ​​​ണ്‍:(044) 7196 1000, (044) 2747 0226–0229. www.cmi.ac.in/admissions.
More News