തിരുവനന്തപുരം: സലാലയിലെ പ്രമുഖ ഇന്ത്യൻ സിബിഎസ്ഇ സ്കൂളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങളും യോഗ്യതയും : പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (കെമിസ്ട്രി, ബയോളജി ആൻഡ് കൊമേഴ്സ്) കെമിസ്ട്രി, ബയോളജി ആൻഡ് കൊമേഴ്സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും ബിഎഡും, സിബിഎസ്ഇ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ അധ്യാപന പരിചയം.
ട്രയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഹിന്ദി, അറബിക്) ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദവും ബിഎഡും, സിബിഎസ്ഇ സ്കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയം.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (മ്യൂസിക്) മ്യൂസികിൽ ബിരുദം/ഡിപ്ലോമ, സിബിഎസ്ഇ സ്കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയം.
ട്രയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ആർട്ട് & ക്രാഫ്റ്റ്): ഫൈൻ ആർട്സിൽ ബിരുദം അല്ലെങ്കിൽ ആർട് ആൻഡ് ക്രാഫ്റ്റിൽ ബിരുദം/ഡിപ്ലോമ, സിബിഎസ്ഇ സ്കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയം. പരമാവധി പ്രായം 45 വയസ്. വിവരങ്ങൾക്ക്: www.odepc.k erala.gov.in,
[email protected].ഫോണ് : 0471 2329441/42.