ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ്
തിരുവനന്തപുരം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ 201819 വര്‍ഷത്തിലെ ആറു മാസ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പെക്ടസും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 21ന് വൈകിട്ട് അഞ്ചിന് മുമ്പ് കിട്ടത്തക്കവിധം സ്റ്റേറ്റ് ലൈബ്രറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ്ഭവന്‍ പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം.