ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാവും ഏറ്റവും വലിയ ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് കമ്പനിയുമായ ഡ്രോൺ ഡെസ്റ്റിനേഷൻ 12 സംസ്ഥാനങ്ങളിലായി 30 ലക്ഷം ഏക്കർ കൃഷിഭൂമിയിൽ ഡ്രോണുകൾ ഉപയോഗിച്ച് നാനോ വളങ്ങൾ, സാഗരിക, മറ്റ് ഇഫ്കോ അഗ്രി-ഉൽപ്പന്നങ്ങൾ എന്നിവ തളിക്കുന്നതിന് ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡുമായി (ഇഫ്കോ) ധാരണാപത്രം ഒപ്പുവച്ചു.
ഈ സഹകരണത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ ഡ്രോൺ ഡെസ്റ്റിനേഷൻ ഡ്രോൺ സ്പ്രേ ഏറ്റെടുക്കും.
കാർഷിക ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡ്രോണുകൾ ഇഫ്കോ നാനോ യൂറിയ, നാനോ ഡിഎപി, സാഗരിക, ഇഫ്കോ എംസി അഗ്രോ-കെമിക്കൽസ്, മറ്റ് ഇഫ്കോ & ഇഫ്കോ ജെവിയുടെ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ സ്പ്രേ ചെയ്യും. കാർഷിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള മറ്റ് ആനുകൂല്യങ്ങളിൽ ഡ്രോൺ സ്പ്രേയ്ക്കുള്ള ഇഫ്കോ അഗ്രി-ഇൻപുട്ടുകൾ / ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള അവസരങ്ങൾ ഉൾപ്പെടുന്നു.