ഷിജിനയുടെ ബലൂൺ ആർട്ട് ഷോ
ഷിജിനയുടെ ബലൂൺ ആർട്ട് ഷോ
Saturday, August 13, 2016 4:57 AM IST
ബലൂണുകൾ ഒരു ഹരമാണ്. ഉത്സവപ്പറമ്പിലായാലും പള്ളിപെരുന്നാൾ മുറ്റത്തായാലും. ഇവിടങ്ങളിലെ ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലെത്തിയാലും ആഘോഷത്തിന്റെ ബാക്കിപത്രമായി ബലൂൺ കൈകളിൽ കാണും. റബർ ബാൻഡിൽ കെട്ടിയിട്ട മത്തങ്ങാ ബലൂൺ തട്ടുമ്പോഴുള്ള സുഖം അനുഭവിക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയായ ഷിജിന പ്രീത്ത് ബാല്യവും കൗമാരവും പിന്നിട്ടപ്പോഴും ബലൂണിനെ കൈവിട്ടില്ല. ഷിജിനയുടെ ജീവിതത്തിന്റെ ഭാഗമായി ബലൂണുകൾ പല രൂപത്തിലും ഭാവത്തിലും മാറിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള ബലൂൺ ആർട്ട് ഷോ നടത്തുന്നവരിൽ ഒരാളായി ഷിജിന മാറി. ഇന്ത്യയിൽ വളരെ കുറച്ചു ആളുകൾ മാത്രമാണ് ഈ ഷോ നടത്തുന്നത്. കേരളത്തിലാകട്ടെ ഷിജിന മാത്രവും. ഷിജിനയുടെ ബലൂൺ വിശേഷങ്ങളിലേക്ക്...

<യ>ബലൂൺ ആർട്ട് ഷോ

സ്റ്റേജിൽ പല തരത്തിലും നിറത്തിലുമുള്ള ബലൂണുകൾ നിരന്നുകിടക്കുന്നു. സ്റ്റേജ് ആകെ കളർഫുൾ ആണ്. സംഗീതത്തിന്റെ അകമ്പടിയോടെ കടന്നു വരുന്ന ഷിജിനയുടെ കൈകൾ കൊണ്ട് ബലൂണുകൾ പല രൂപങ്ങളായി മാറുന്നു. വിവിധ നിറങ്ങളിലുള്ള പൂക്കളായി ബലൂണുകൾ വിരിയുന്നു. പട്ടിയും പൂച്ചയും ജിറാഫും ഒക്കെയായി മൃഗങ്ങളും പിറക്കുന്നു. ചിലപ്പോൾ മനുഷ്യരൂപങ്ങളും.

<യ>ബലൂൺ ആർട്ട് ഷോയിലെ അരങ്ങേറ്റം

ചെറുപ്പം മുതൽ ബലൂണുകളോടു വല്ലാത്തെ ഹരമായിരുന്നു. വിവാഹത്തിനു ശേഷമാണ് ബലൂണുകൾ ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. ഭർത്താവ് പ്രീത്ത് അഴീക്കോട് അറിയപ്പെടുന്ന മജീഷ്യനാണ്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ അക്കാദമിയിൽ മനസുമായി ബന്ധപ്പെട്ട മാജിക്കുകളാണ് കാണിക്കുന്നത്. മാജിക് ഷോ എങ്ങനെ കളർഫുൾ ആക്കാം എന്ന ചിന്തയുടെ അവസാനത്തിലാണ് ബലൂണുകൾ കൊണ്ട് എന്തെങ്കിലും ചെയ്താലോ എന്ന ആശയം മനസിലുദിച്ചത്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ13ംമ2.ഷുഴ മഹശഴി=ഹലളേ>

<യ>പഠനം വെബ്സൈറ്റിലൂടെ

സിംഗപ്പൂർ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ അംഗീകാരമുള്ള ഒന്നാണ് ബലൂൺ ആർട്ട് ഷോ. എന്നാൽ ഇന്ത്യയിൽ ഇത്തരം ആർട്ട് ഷോ ആരും പരിശീലിക്കാറില്ല. സൈറ്റുകളിൽ നിന്നാണ് ബലൂൺ ആർട്ടിനെക്കുറിച്ച് അറിയുന്നത്. ബലൂണുകൾ എപ്പോഴും കളർഫുൾ ആണ്. അതിനാൽ കളർഫുൾ ഷോ നടത്താൻ ബലൂൺ ആർട്ട് നല്ലതാണെന്നു കണ്ടെത്തുകയായിരുന്നു. സൈറ്റിൽ നിന്നുമാണ് ബലൂൺ ആർട്ട് ഷോയെക്കുറിച്ചു പഠിച്ചത്. ചിത്രങ്ങളും വീഡിയോയും നോക്കിയാണു പഠിച്ചിരുന്നത്. ആറുമാസത്തോളം എടുത്തു ബലൂൺ ആർട്ട് പഠിക്കാൻ. ആദ്യം പൂക്കൾ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. പീന്നീട് മൃഗങ്ങളെയും ഉണ്ടാക്കിത്തുടങ്ങി.


<യ>ആദ്യത്തെ ഷോ....

ഭർത്താവ് പ്രീത്ത് അഴീക്കോടിന്റെ മാജിക് ഷോയുടെ ഇടയിലായിരുന്നു ആദ്യ ഷോ. പത്തു മിനിറ്റായിരുന്നു സമയം. ബലൂണുകൾ കൊണ്ട് വളരെ പെട്ടെന്ന് മൃഗങ്ങളെയും പൂക്കളെയും നിർമിക്കുകയായിരുന്നു ഷോ. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അതിനാൽ 10 മിനിറ്റിൽ നിന്നു 20 മിനിറ്റായി ഷോയുടെ സമയം നീട്ടി. കൂടുതൽ പഠിച്ചു തുടങ്ങിയതോടെ മാജിക് ഷോയിലല്ലാതെ ബലൂൺ ആർട്ട് ഷോ മാത്രമായി ചെയ്യുവാൻ തുടങ്ങി.

കണ്ണൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ഇതിനകം ബലൂൺ ആർട്ട് ഷോ അവതരിപ്പിച്ചു കഴിഞ്ഞു. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. കൂടാതെ സ്കൂളുകളിലും നിരവധി ക്ലബുകളിലും ഷോ അവതരിപ്പിച്ചു. ഷിജിനയുടെ അടുത്ത് ഇപ്പോൾ പലരും പഠിക്കാനായി വരുന്നുണ്ട്. അവധിക്കാലത്ത് കുട്ടികൾക്കായി ഷോ ചെയ്യുന്നതോടൊപ്പം ബലൂൺ ആർട്ടിൽ പരിശീലനവും നല്കാറുണ്ട്.

<യ>ബലൂൺ ആർട്ട് ഷോയുടെ ഭാവി...

കേരളത്തിൽ നീളമുള്ള ബലൂണുകൾ കിട്ടാൻ പ്രയാസമായതിനാൽ തമിഴ്നാട്ടിൽ നിന്നാണ് ബലൂണുകൾ കൊണ്ടുവരുന്നത്. ഇന്ത്യയിലെ കാലാവസ്‌ഥ മാത്രമാണ് ബലൂൺ ആർട്ടിനു ഭീഷണിയായിരിക്കുന്നത്. ചൂടുള്ള കാലാവസ്‌ഥ പലപ്പോഴും ബലൂണുകൾ വേഗത്തിൽ നശിക്കുന്നതിന് കാരണമാകും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ13ംമ3.ഷുഴ മഹശഴി=ഹലളേ>

<യ>പുതിയ പരീക്ഷണങ്ങൾ....

പ്രശസ്ത ഇറാനിയൻ ചിത്രകാരൻ ഇമാദ് സലേഹിയുടെ പെയിന്റിംഗിൽ ബലൂൺ ആർട്ട് ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന് അയച്ചുകൊടുത്തു. വളരെയധികം അഭിനന്ദനമാണ് ഈ ആർട്ടിന് ലഭിച്ചത്. ഇത് വലിയൊരു അംഗീകാരമായി കാണുന്നു. കൂടാതെ ബലൂണിൽ വിവിധ രീതിയിലുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനുള്ള തയാറെടുപ്പിലാണ്. കുട്ടികൾക്കായി ഒരുപാട് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. ബലൂണുകൾ കൊണ്ടുള്ള രണ്ടു പ്രൊജക്ടുകൾ മനസിൽ ഉണ്ട്. ലോകപരിസ്‌ഥിതി ദിനത്തിൽ സേവ് ഫോറസ്റ്റ് സേവ് എർത്ത് എന്ന പേരിൽ ബലൂണുകൾ കൊണ്ട് ഒരു ആർട്ട് ഷോ നടത്തിയിരുന്നു.

<യ>കുടുംബം

ഭർത്താവ് പ്രീത്ത് അഴീക്കോട് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ മജീഷ്യനാണ്. ഏക മകൾ ജ്വാല. കണ്ണൂരാണ് സ്വദേശമെങ്കിലും തിരുവനന്തപുരം കഴക്കൂട്ടത്താണു താമസിക്കുന്നത്.

<യ> –റെനീഷ് മാത്യു