Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകൾ. പഠനത്തിൽ വളരെ മിടുക്കിയായിരുന്നു അവൾ. മകളുടെ എന്ത് ആവശ്യങ്ങളും സാധിച്ചുകൊടുത്തിരുന്നു അവർ. പഠനാവശ്യത്തിനായി കംപ്യൂട്ടർ വേണമെന്ന് മകൾ പറഞ്ഞപ്പോൾ ആ അച്ഛനമാർ മറ്റൊന്നും ചിന്തിച്ചില്ല. വില കൂടിയ ലാപ്ടോപ് തന്നെ മകൾക്കു വാങ്ങിക്കൊടുത്തു. അതിനുശേഷം മകൾ എപ്പോഴും കംപ്യൂട്ടറിനു മുന്നിൽത്തന്നെയായിരുന്നു. ജോലി കഴിഞ്ഞെത്തുന്ന മാതാപിതാക്കളോടു സംസാരിക്കാൻ പോലും അവൾക്ക് സമയമില്ലായിരുന്നു.ചോദിക്കുന്പോൾ പ്രോജക്ട് ചെയ്യാനുണ്ട്, അസൈ ൻമെൻറ് എഴുതാനുണ്ട് എന്നൊക്കെ പറയുമായിരുന്നു.

കുറച്ചു നാൾക്കുമുന്പ് അച്ഛനമാർ ജോലി കഴിഞ്ഞെത്തിയിട്ടും മകൾ വീട്ടിൽ വന്നില്ല. സ്കൂളിലും കൂട്ടുകാരികളോടും തിരക്കി. ആർക്കും അറിയില്ല. പിന്നെ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിനൊടുവിൽ ഒരു യുവാവിനൊപ്പം സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്നും പെണ്‍കുട്ടിയെ പോലീസ് പിടികൂടി.

പോലീസ് ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ടു മാതാപിതാക്കൾ സ്തബ്ധരായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരനുമായി എന്നും ചാറ്റ് ചെയ്യുമായിരുന്നു. പിന്നീട് അയാൾ പെണ്‍കുട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ രണ്ടുതവണ സ്കൂൾ പരിസരത്തുവച്ചു കണ്ടു. പിന്നെ വിവാഹം കഴിക്കാമെന്ന് അയാൾ വാക്കുകൊടുത്ത പ്രകാരം കുറച്ചു പണവും സ്വർണാഭരണങ്ങളുമായി പെണ്‍കുട്ടി അയാൾക്കൊപ്പം നാടുവിടാനൊരുങ്ങുന്പോഴായിരുന്നു പോലീസ് പിടിയിലായത്.

ഇത് ഒറ്റപ്പെ സംഭവമല്ല. മിസ്ഡ് കോളിലൂടെ പരിചയപ്പെ യുവാവിനൊപ്പം പത്താംക്ലാസുകാരി നാടുവിട്ടു, മൊബൈൽ ഫോണ്‍ പ്രണയം; വിദ്യാർഥികളായ കമിതാക്കൾ ആത്മഹത്യ ചെയ്തു, മൊബൈൽ ഫോണിലൂടെ പരിചയപ്പെ യുവാവിനെത്തേടി പെണ്‍കുട്ടിയെത്തി... പത്രത്താളുകളിൽ നിരന്തരം വരുന്ന വാർത്തകളിൽ ചിലതാണിത്.

സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ സൗഹൃദ കുരക്കിൽപ്പെട്ടു വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്പോഴും പെണ്‍കുട്ടികൾ വീണ്ടുംവീണ്ടും ചതിക്കുഴിയിൽപ്പെടുന്നുവെന്നതാണ് ഞെിക്കുന്ന വസ്തുത. അവബോധമില്ലായ്മയോ അതോ അറിഞ്ഞുകൊണ്ട് പെണ്‍കുട്ടികൾ ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നതോ എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

പെണ്‍കുട്ടികൾ ഓടിമറയുന്നത് എങ്ങോട്ട്?

സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 200 സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നതായിട്ടാണ് റിപ്പോർട്ട്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016 ജൂലൈ വരെ കാണാതായവരുടെ എണ്ണം 79 ആണ്. 2015ൽ 199 പേരെയും 2014ൽ 143 പേരെയും 2013ൽ 185 പേരെയും കാണാതായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ സൗഹൃദ കുരുക്കിൽപ്പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. പെണ്‍കുട്ടികൾ സ്വയം വീടുവിട്ട് ഇറങ്ങിപ്പോകുന്ന കേസുകളാണ് ഇതിൽ ഏറെയും. അടുത്തിടെ മലപ്പുറം സ്വദേശിനിയായ വിദ്യാർഥിനി മൊബൈൽഫോണ്‍ വിളിയിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയെ തേടിയെത്തിയിരുന്നു. ഇത്തരത്തിൽ പല ജില്ലകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 40 ശതമാനം വരെ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താൻ കഴിയുന്നത്. ശേഷിക്കുന്നവർ എവിടെ പോയി എന്ന ചോദ്യം അവ്യക്തമായി തുടരുന്നു.

ഞെട്ടിക്കുന്ന വിവരങ്ങൾ

കോട്ടയത്തെ ഒരു മനഃശാസ്ത്രജ്ഞെൻറ വാക്കുകൾ കേൾക്കൂ. എല്ലാവർക്കും നല്ലതു മാത്രം പറയാൻ കഴിയുന്ന പെണ്‍കുട്ടിയായിരുന്നു റിയ (യഥാർഥ പേരല്ല). പന്ത്രണ്ടാം ക്ലാസുവരെ ക്ലാസിൽ ഒന്നാമതായി അവൾ പഠിച്ചു. മറ്റു ചീത്ത കൂട്ടുകെട്ടുകളൊന്നുമില്ല. ടീച്ചർമാർക്കും ബന്ധുക്കൾക്കുമൊക്കെ റിയയെക്കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂ. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കു വാങ്ങിയാണ് അവൾ പാസായതും. ആ സന്തോഷത്തിൽ അച്ഛൻ അവൾക്ക് വില കൂടിയ മൊബൈൽഫോണ്‍ വാങ്ങിക്കൊടുത്തു.

നഗരത്തിലെ പ്രമുഖ കോളജിൽ തന്നെ റിയയ്ക്ക് ഡിഗ്രിക്ക് പ്രവേശനം കിട്ടി. പക്ഷേ പഠനത്തിൽ ആദ്യമുണ്ടായിരുന്ന താൽപര്യമൊന്നും പിന്നീട് കണ്ടില്ല. പല ദിവസവും അവൾ ക്ലാസിൽ കയറുന്നില്ലായിരുന്നു. വീട്ടിൽ നിന്ന് സ്ഥിരമായി രാവിലെതന്നെ കോളജിലേക്കു പോകും. പരീക്ഷയ്ക്കിരിക്കാൻ പറ്റാത്ത രീതിയിൽ ഹാജർ കുറഞ്ഞപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നതു തന്നെ. ബിസിനസുകാരനായ അച്ഛനും സർക്കാർ ഉദ്യോഗസ്ഥയായ അയും മകളോടു കാര്യം തിരക്കിയപ്പോൾ ആദ്യം അവൾ കയർത്തു. അയെ അടിക്കാൻ കൈ ഉയർത്തി. അതുവരെ കാണാത്ത മകളുടെ മറ്റൊരു മുഖമാണ് അന്നവർ കണ്ടത്. ആരോടും സംസാരിക്കാതെ ഒരു ഭ്രാന്തിയെപ്പോലെ അവൾ കരഞ്ഞു.

അങ്ങനെയാണ് അച്ഛനും അാവനും കൂടി റിയയുമായി സൈക്യാട്രിസ്റ്റിെൻറ അടുത്ത് എത്തിയത്. ഡോക്ടറോടുള്ള സംസാരത്തിൽ മുഴുവൻ അവൾക്ക് ആരോടോ ഉള്ള പകയായിരുന്നു. ചെറുപ്പത്തിൽ തെൻറ ഇഷ്ടങ്ങൾക്കെല്ലാം മാതാപിതാക്കൾ വിലങ്ങു തടിയായിരുന്നുവെന്ന് അവൾ പറഞ്ഞു. മകളുടെ എന്ത് ആവശ്യവും മാതാപിതാക്കൾ നിറവേറ്റിക്കൊടുക്കുമായിരുന്നു. എന്നാൽ അൽപസമയം അവൾക്കൊപ്പമിരിക്കാനോ അവളുടെ വിശേഷങ്ങൾ കേൾക്കാനോ അവർ തയാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പുതുതായി വാങ്ങിയ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ എത്തിയത്. അവൾ റോംഗ് നന്പർ പറഞ്ഞെങ്കിലും ആ ചെറുപ്പക്കാരൻ ഇരയെ ചൂണ്ടയിടുകയായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും അയാൾ വിളിച്ചു. ഒടുവിൽ ആ സൗഹൃദം പ്രണയത്തിലേക്കു വഴിമാറി. രാത്രിയും പകലും മണിക്കൂറുകളോളം സംസാരം നീണ്ടു. പലപ്പോഴും ഇരുവരും പുറത്തു കണ്ടുമുാറുണ്ടായിരുന്നു. കാഴ്ചയിൽ സുമുഖനായിരുന്ന യുവാവ് കം്യൂർ എൻജിനിയർ എന്നു പറഞ്ഞാണ് അവളെ പരിചയപ്പെട്ടത്. ഒടുവിൽ അവളുടെ ഫോട്ടോ വേണമെന്നായി ചെറുപ്പക്കാരൻ. പ്രണയിക്കുന്ന ആളായതിനാൽ മറ്റൊന്നും നോക്കാതെ അവൾ ഫോട്ടോ വാട്സ്ആപ്പ് ചെയ്തുകൊടുത്തു. അയാളുടെ ആവശ്യം തീർന്നില്ല. അവളുടെ നഗ്നചിത്രം അയയ്ക്കണമെന്നായിരുന്നു അടുത്ത ആവശ്യം. അവൾ തെൻറ അർദ്ധനഗ്നചിത്രമെടുത്ത് അവനു അയച്ചുകൊടുത്തു. പിന്നെയായിരുന്നു അയാൾ തെൻറ തനിസ്വരൂപം പുറത്തെടുത്തത്. ബ്ലാക്ക്മെയിലിംഗ് ആയിരുന്നു അയാളുടെ ലക്ഷ്യം. പെണ്‍കുിയുടെ ചിത്രം ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് അയാൾ പല തവണയായി പെണ്‍കുട്ടിയിൽ നിന്നു പണം കൈക്കലാക്കി. ഒടുവിൽ വലിയ തുക കൊടുക്കാനില്ലാതെ വന്നപ്പോഴാണ് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാട്ടിത്തുടങ്ങിയത്. ഇപ്പോൾ മനഃശാസ്ത്രജ്ഞെൻറ ചികിത്സയിലാണ് ഈ കുട്ടി.

മാതാപിതാക്കൾക്ക് അവബോധം വേണം

യതീഷ് ചന്ദ്ര
ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്, കൊച്ചി സിറ്റി

ടെക്നോളജിയെ കുറ്റം പറഞ്ഞിട്ടു കാര്യമല്ല. കാരണം ഇന്ന് അഞ്ചു വയസുകാരൻ പോലും മൊബൈൽഫോണുകളും ലാപ്ടോപ്പുകളുമൊക്കെ ഭംഗിയായി കൈകാര്യം ചെയ്യും. കൊച്ചു കുികൾക്കു മൊബൈൽഫോണുകളും കംപ്യൂട്ടറുമൊക്കെ വാങ്ങി നൽകുന്പോൾ അവർ എന്തൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. പതിനെു വയസിനു മുകളിലുള്ള കുട്ടികൾ ആകുന്പോൾ അവർ ആരുമായി ബന്ധപ്പെടുന്നു, എന്തൊക്കെ കാണുന്നുവെന്നു മാതാപിതാക്കൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം. സൈബർ ക്രൈമുകൾ വർധിച്ചുവരുന്ന ഈ കാലഘത്തിൽ ചതിയിൽപ്പെട്ടതിനുശേഷം അതേക്കുറിച്ചോർത്ത് വിലപിച്ചിട്ടു കാര്യമില്ല. മക്കൾക്ക് ഫോണും മറ്റും വാങ്ങിനൽകുന്പോൾ അതിെൻറ ലക്ഷ്യം കൂടി മാതാപിതാക്കൾ ഓർക്കുന്നത് നന്നായിരിക്കും. ഇത്തരം ചതിക്കുഴിയിൽ തങ്ങളുടെ മക്കൾ വീഴാതിരിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുമുണ്ട്.

മക്കളുടെ നല്ല കേൾവിക്കാരാകുക

ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

മക്കളുടെ നല്ല കേൾവിക്കാരാകുക. അതായത് മക്കൾക്ക് നിങ്ങളോട് എന്തും തുറന്നു പറയാവുന്ന ബന്ധം വളർത്തിയെടുക്കണം. വീട്ടിൽ കുട്ടിയുടെ മനസ് മനസിലാക്കാതെ വരുന്പോഴാണ് അവർ മറ്റു ബാഹ്യശക്തികളെ തേടിപ്പോകുന്നത്. അത്തരക്കാരിൽ യഥാർഥ സ്നേഹത്തിെൻറ പ്രതിഫലനമാണ് ഉണ്ടാകുകയെന്ന കുട്ടികൾ തെറ്റിധരിക്കപ്പെടുന്നു. വാട്സ്ആപ്പിൽ ഫോട്ടോ കൈമാറി ബ്ലാക്ക്മെയിൽ ചെയ്യപ്പെടുന്ന സംഭവങ്ങളും നിത്യസംഭവമാകുകയാണ്. ഇത്തരത്തിലുള്ള കുട്ടികളെ സ്നേഹം ജനിപ്പിച്ച് ആകർഷിക്കാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാം.

കുട്ടികളെ അറിയുക. കുട്ടികളുടെ വികാരങ്ങളും മനോഭാവങ്ങളും സന്തോഷവും സങ്കടവും തിരിച്ചറിയാൻ രക്ഷാകർത്താവിന് കഴിയണം. സന്തോഷങ്ങളിൽ അവർക്കൊപ്പം നിങ്ങളും സന്തോഷിക്കണം. സങ്കടങ്ങളിൽ അവർക്ക് പിന്തുണ നൽകണം. അങ്ങനെയായാൽ ഒരു സഹായം വേണ്ടിവരുന്പോൾ അവർ ആദ്യം ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ചായിരിക്കും.

കുട്ടിയുടെ വളർച്ചയുടെ ഓരോ ഘത്തിലും അവർക്കൊപ്പം മാതാപിതാക്കളും ഉണ്ടാകണം. അവരുടെ താൽപര്യങ്ങൾ, സുഹൃത്തുക്കൾ, ഒഴിവുനേരങ്ങൾ അവർ എവിടെ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.

മക്കൾ പറയുന്നതൊക്കെ വാങ്ങിക്കൊടുത്താൽ സ്നേഹമായി എന്നു കരുതുന്ന മാതാപിതാക്കളും വിരളമല്ല. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് ഉണ്ടാകണം. ഇന്ന് സൈബർ സ്പേസ് കൊടുക്കുന്ന സ്വകാര്യത അപാരമാണ്. ഇതു മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിതന്നെയാണ് ഉയർത്തുന്നതും.

കൃത്യമായ പേരന്‍റിംഗ് ഇല്ല

രേഖ ഷിബു
കേരള പോലീസ് ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി, എറണാകുളം

ഏറെ അശാന്തമായ അന്തരീക്ഷത്തിലാണ് ഇന്ന് കേരളത്തിലെ ഓരോ അയും കഴിയുന്നത്. മാറിവരുന്ന ജീവിതസാഹചര്യവും യുവത്വം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും, ന്യൂ ജനറേഷൻ ചിന്തകളുമൊക്കെ പ്രതികൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നു. എങ്കിലും കൃത്യമായ പേരൻറിംഗ് ഇല്ലാത്തതാണ് ഇത്തരം അവസ്ഥയിലേക്ക് ഓരോ പെണ്‍കുട്ടിയെയും തള്ളിവിടുന്നതെന്നാണ് എെൻറ അഭിപ്രായം.

കാണാതാവുന്ന കൊച്ചു പെണ്‍കുട്ടികൾ, ലൈംഗിക അതിക്രമത്തിന് ഇരയായി ജീവിതം അവസാനിപ്പിക്കുന്നവർ, പ്രേമിച്ച് നാടുവിടുന്ന പ്രായപൂർത്തിയാകാത്തവർ, എന്നിങ്ങനെ വിവിധ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുട്ടികൾക്കും മേൽസൂചിപ്പിച്ച സാഹചര്യങ്ങളുടെ പ്രഹരവും ഉണ്ടാകും. പെണ്‍കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്തായി മാറാൻ ഓരോ അമ്മയ്ക്കും കഴിയണം. അവരുടെ ചെറിയ മാറ്റങ്ങൾ പോലും സസൂക്ഷ്മം നിരീക്ഷിക്കണം. കംപ്യൂട്ടർ, മൊബൈൽ എന്നിവയുടെ ഉപയോഗത്തിന് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തണം. ഇങ്ങനെ മാറുവാൻ ഓരോ അമ്മമാർക്കും കഴിഞ്ഞാൽ നുടെ പെണ്‍കുട്ടികൾ സുരക്ഷിതരായിക്കുമെന്നതിൽ സംശയമില്ല.

നിയമം ശക്തമാക്കണം

ധന്യ അരുണ്‍
അധ്യാപിക, കൊച്ചിൻ കോളജ്, കൊച്ചി

കുറ്റം ചെയ്യുന്നവർക്കു ശക്തമായ ശിക്ഷ കൊടുക്കണം. നിയമത്തിെൻറ അഭാവം മൂലം പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇരയ്ക്ക് സംരക്ഷണം ലഭിക്കാതെയും വരുന്നു. അതിനാൽ നിയമം ശക്തമാക്കണം.

ശാസ്ത്രീയമായ വിശകലനം കൊണ്ടുമാത്രം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയില്ല. അതിലേക്ക് അതിശക്തമായ നീതിബോധത്തോടും മനശാസ്ത്രപരമായിട്ടുള്ളതുമായ സമീപനം ആവശ്യമാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീയെ സമൂഹം തെറ്റുകാരിയെ ചിത്രീകരിക്കുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകുന്നുണ്ട്. അവൾക്കു പ്രതികരിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. എതിർപ്പുകളെ അവഗണിച്ചു മുന്നോട്ടു വന്നാൽത്തന്നെ കുറ്റമറ്റ നീതി നിർവഹണം എത്ര പേർക്കു ലഭിക്കുന്നുണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

സീമ മോഹൻലാൽ

വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്.
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ
ഹൃദയാരോഗ്യവും ആയുർവേദവും
ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും
ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന്
കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത് കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ
മാരിവില്ലഴകിൽ മുടി
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്
സാലഡുകൾ പലതരം
കാബേജ് ചെറുതായി അരിയുക. ബാക്കി പച്ചക്കറികൾ വത്തിൽ അരിയുക. ഇവയെല്ലാം ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ
മുടിയഴക്
മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.
ക്ഷയരോഗികളുടെ പോഷകാഹാരം
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്.
താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി
അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ
ഈഗോ എന്ന വില്ലൻ
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു.
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെച്ചെണ്ണയുടെ സുഗന്ധമുള്ള തുന്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
കുട്ടിഭക്ഷണം സ്വാദോടെ
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ
സ്ത്രീ സുരക്ഷാ പാഠങ്ങൾ
അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ
സ്വപ്ന സുരഭിലം
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം. അച്ഛെൻറ മരണശേഷം സാന്പത്തികമായി
എന്‍റെ കരളേ...
കരൾ രോഗങ്ങൾ പലതരത്തിലുണ്ട്. ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കരളിനുണ്ടാകുന്ന കാൻസർ ഇങ്ങനെ പോകുന്നു കരൾ രോഗങ്ങൾ..
ബ്രസൽസ് നീ എത്ര മനോഹരീ...
തണുത്തകാലാവസ്ഥ, പച്ചപ്പാണ് എവിടെയും. മാനെകിൻ പിസ് പ്രതിമ (Manneken pis statue) സെൻറ് മൈക്കിൾസ് പള്ളി
കാക്കാം കുരുന്നുകളെ; സൈബർ വലയിൽ കുരുങ്ങാതെ
വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവരസാങ്കേതികവിദ്യ സാധ്യമാക്കിയത്.
നടുവേദനയെ പേടിക്കേണ്ട?
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ.
നിർമല വിജയം
ജീവിതത്തെ നാലു ദിശകളിൽ നിന്നും നോക്കിക്കാണുന്ന എഴുത്തുകാരി, വർണങ്ങൾ കൊണ്ടൊരു മായാപ്രപഞ്ചം
കരൾ സംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്
ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്.
കരളിനെ കാക്കാം
കരൾ നമ്മുടെ ശരീരത്തിൽ ഒരുപാടു പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു. അവയിൽ പ്രധാനപ്രവർത്തനങ്ങൾ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.