ആമാശയത്തിന്റ ആരോഗ്യത്തിനു കറിവേപ്പില
Tuesday, June 28, 2016 2:42 AM IST
ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായകമെന്നു പഠനങ്ങൾ പറയുന്നു. കറിവേപ്പിലയുടെ ആന്റി ഓക്സിഡന്റ് ഗുണമാണ് അതിനു പിന്നിൽ. തത്ഫലമായി നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതു കൂടുന്നു. ആർട്ടീരിയോ സ്ളീറോസിസ് പോലെയുളള ഹൃദയരോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നു.

പ്രായമായവരുടെ ആരോഗ്യജീവിതത്തിന് കറിവേപ്പില സഹായകം..ദഹനം മെച്ചപ്പെടുത്തുന്നതിന് കറിവേപ്പില സഹായകം. ആമാശയത്തിന്റെയും ദഹനവ്യവസ്‌ഥയുടെയും മൊത്തത്തിലുളള കാര്യക്ഷമതയ്ക്കു ഗുണപ്രദം. ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിനു സഹായകം. കറിവേപ്പില ജ്യൂസാക്കി നാരങ്ങാനീരു ചേർത്തു കഴിച്ചാൽ ദഹനക്കേടു മാറും. സംഭാരത്തിൽ ചേർത്തു കഴിക്കുന്നതും ഗുണകരം. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില പതിവായി കഴിക്കുന്നതു ഗുണപ്രദം. അതുവഴി പ്രമേഹസാധ്യത കുറയ്ക്കാനുമാകും. അതിലുളള നാരുകളും രക്‌തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കാൻ സഹായിക്കുന്നു. പ്രമേഹബാധിതർ കറിവേപ്പില ചേർത്ത ഭക്ഷണം കഴിക്കുന്നതു ശീലമാക്കുന്നതും ആരോഗ്യജീവിതത്തിനു ഗുണപ്രദം. എന്നാൽ കറിവേപ്പില കൂടുതൽ അളവിൽ ശീലമാക്കിയവർ ഇടയ്ക്കിടെ രക്‌തപരിശോധന നടത്തി ഷുഗർ നിയന്ത്രിതമാണോ എന്ന് ഉറപ്പാക്കണം. പ്രമേഹത്തിനു മരുന്നു കഴിക്കുന്നവർ കറിവേപ്പില കൂടി ശീലമാക്കിയാൽ പ്രമേഹനിയന്ത്രണത്തിന് അത് എത്രത്തോളം ഫലപ്രദമാണ് എന്നതു സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടണം.


ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുക്കൾക്കെതിരേ പോരാടാനുളള ശേഷി കറിവേപ്പിലയ്ക്കുണ്ട്. അതിനാൽ ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിനു കറിവേപ്പില ഗുണകരം. നഖങ്ങളിലുണ്ടാകുന്ന ഫംഗസ്ബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം. ചർമത്തിലുണ്ടാകുന്ന മുറിവുകൾ, ചതവ്, പൊളളൽ, ചർമം പൊട്ടുന്നതുമൂലമുളള അസ്വസ്‌ഥതകൾ, പ്രാണികളുടെ കടിയേല്ക്കൽ എന്നിവയ്ക്കു പ്രതിവിധിയായി കറിവേപ്പില അരച്ചുപുരട്ടാം. അതിസാരം, വയറുകടി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (റ്യലെിലേൃ്യ) തുടങ്ങിയ കുടൽ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ തടയാൻ കറിവേപ്പില അരച്ചു തേൻ ചേർത്തു കഴിക്കുന്നതു ഗുണപ്രദം. നെഞ്ചിൽ കഫക്കെട്ട്, ചുമ, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഗുണപ്രദം. (തുടരും).

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്