കരളിന്റെ ആരോഗ്യസംരക്ഷണത്തിനു വെളുത്തുള്ളി
Monday, July 4, 2016 3:47 AM IST
വെളുത്തുളളിയിൽ അടങ്ങിയ അലിസിൻ എന്ന ആന്റി ഓക്സിഡൻറ് മുടികൊഴിച്ചിൽ തടയുന്നതിനു സഹായകം. വെളുത്തുള്ളി ചേർത്ത എണ്ണ തേച്ചു മസാജ് ചെയ്യുന്നതും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഉചിതം. വെളുത്തുള്ളിയിലെ ആന്റി ഓക്സിഡൻറുകൾക്ക്
ബാക്ടീരിയയെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ വെളുത്തുളളി ചതച്ചു മുഖക്കുരുവിൽ പുരട്ടിയാൽ മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷനേടാം. സോറിയാസിസ് ചികിത്സയ്ക്കും വെളുത്തുളളി ഫലപ്രദമാണെന്ന് വിദഗ്ധർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (യലിശഴി ുൃീെമേശേര വ്യുലൃുഹമശെമ), ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന എല്ലുരോഗം, വയറുവേദന, സൈനസ് വീക്കം, റുമാറ്റിസം, ആസ്ത്്മ, ബ്രൊങ്കൈറ്റിസ്, ശ്വാസംമുട്ടൽ തുടങ്ങിയവയുടെ ചികിത്സയ്ക്കും വെളുത്തുളളി ഉപയോഗപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അകറ്റുന്നു. കരളിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ഫംഗസ്ബാധ ഉൾപ്പെടെയുളള ചർമരോഗങ്ങൾ തടയാൻ വെളുത്തുളളി ഫലപ്രദമെന്നു പഠനങ്ങൾ പറയുന്നു. ഭക്ഷ്യവിഷബാധ തടയുന്നതിനും വെളുത്തുളളി ഫലപ്രദമെന്ന് ഗവേഷകർ.

വെളുത്തുള്ളിക്ക് ഇ കോളി പോലെയുളള ബാക്ടീരിയകൾ, ആന്റി ബയോട്ടിക്കുകളെ എതിർക്കുന്ന സ്റ്റെഫാലോ കോക്കസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>മൗൃലൗെ, ടമഹാീിലഹഹമ എന്നിവയെ നശിപ്പിക്കാനുളള കഴിവുളളതായി ചില സൂചനകളുണ്ട്. ശരരീത്തിൽ ഫാറ്റ് കോശങ്ങൾ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനു വെളുത്തുളളിയുടെ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം സഹായകമെന്ന് പഠനങ്ങൾ. ഇത് അമിതവണ്ണം ഒഴിവാക്കുന്നു . പ്രാണികളുടെ കടിയേൽക്കുന്നതു മൂലമുളള അലർജികൾ തടയുന്നതിനും വെളുത്തുളളി ഉത്തമം.


എന്തും അധികമായാൽ വിഷതുല്യം. വെളുത്തുള്ളി അമിതമായി കഴിച്ചാൽ ശ്വാസത്തിലും വിയർപ്പിലും വെളുത്തുളളിയുടെ രൂക്ഷഗന്ധം നിറയും.

വായിലും ആമാശയത്തിലും ചിലർക്ക് ചിലപ്പോൾ എരിച്ചിലിനും സാധ്യതയുണ്ട്. സർജറിക്കു തയാറെടുക്കുന്നവർ ഒരാഴ്ച മുമ്പ് വെളുത്തുളളി ഉപേക്ഷിക്കുന്നത് രക്‌തസ്രാവം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് ഗവേഷകർ. ഗർഭിണികളും മുലയൂട്ടുന്നവരും വെളുത്തുള്ളിയുടെ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നു വിദഗ്ധർ നിർദേശിക്കുന്നു.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്