ഗർഭാശയഗളകാൻസർ മുൻകൂട്ടി അറിയാൻ പാപ് സ്മിയർ ടെസ്റ്റ്
Tuesday, July 26, 2016 3:02 AM IST
യുവതികളും മധ്യവയസ്കരായ സ്ത്രീകളും വർഷത്തിലൊരിക്കൽ പാപ് സ്മിയർ ടെസ്റ്റിനു വിധേയരാകുന്നതു സെർവിക്കൽ കാൻസർ മുൻകൂട്ടി കണ്ടെത്തുന്നതിനു സഹായകമെന്നു വിദഗ്ധർ. പാപ് സ്മിയർ ടെസ്റ്റ് (ഗർഭാശയഗളത്തിലെ കോശങ്ങൾ ചുരണ്ടിയെടുത്തു നടത്തുന്ന പരിശോധന) ചെയ്യുന്നതു ഗർഭാശയഗള കാൻസർ മുൻകൂട്ടി നിർണയിക്കുന്നതിനു സഹായകം.

ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമുണ്ടാകുന്ന അണുബാധയുടെ നിരക്ക് യുവതികളിൽ അടുത്തിടെ കൂടിവരുന്നതായി പഠനങ്ങൾ വ്യക്‌തമാക്കുന്നു.


കൗമാരപ്രായത്തിലുളള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിൻ നല്കുന്നതു സെർവിക്കൽ കാൻസർ തടയാൻ ഫലപ്രദമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്