ജലാംശം നിലനിർത്താം; ശരീരം ശുദ്ധമാക്കാം
Friday, July 29, 2016 3:48 AM IST
മനുഷ്യശരീരം തന്നെ 60 ശതമാനത്തിലധികം വെളളമാണ്. ശരീരത്തിൽ ജലാംശം വേണ്ട തോതിൽ നിലനിർത്തിയാൽ രോഗങ്ങൾ ഒരുപരിധിവരെ അകന്നുനിൽക്കും ശരീരത്തിൽ ജലാംശം നിലനിർത്തിയാൽ കോശങ്ങളുടെ പ്രവർത്തനത്തിന് അതു ഗുണം ചെയ്യും. വിവിധതരം പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് അതു സഹായകമായി മാറുന്നു. ശരീരത്തിലെത്തുന്ന വിവിധതരം വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനും ജലാംശം സഹായകം.

തിളപ്പിച്ചാറിച്ച വെളളത്തിൽ തയാറാക്കുന്ന നാരങ്ങാവെളളം ഉത്തമപാനീയം. ചൂടു കഞ്ഞിവെളളവും കരിക്കിൻ വെളളവും ക്ഷീണം അകറ്റും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിലൂടെയും ശരീരത്തിൽ ജലാംശം വർധിക്കും. കടുത്ത മദ്യാസക്‌തി നിർജ്‌ജലീകരണത്തിന് ഇടയാക്കുമെന്നതിനാൽ മദ്യപാനം ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം.


തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്