ഉള്ളി അരിയേണ്ടത് ഉപയോഗത്തിനു തൊട്ടുമുമ്പ്
Wednesday, August 31, 2016 3:25 AM IST
സാലഡുകളിൽ ഉള്ളിയും മറ്റും നുറുക്കിയതു ചേർക്കാറുണ്ട്. ഉളളി അരിഞ്ഞത് അധികനേരം തുറന്നു വയ്ക്കുന്നതും അപകടം. വിളമ്പുന്നതിനു തൊട്ടുമുമ്പു മാത്രമേ ളള്ളി അരിഞ്ഞു ചേർക്കാൻ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുളളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.

ഡെയിഞ്ചർ സോൺ കടക്കണം

ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുമ്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക. വിളമ്പുന്നനേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോൺ.. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.


വിവരങ്ങൾ:
<യ> ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്