രണ്ടുവർഷ ആശുപത്രി ജീവിതത്തിന് വിട; മാണിക് അലിയെ ഇനി ശ്വാസകോശ രോഗങ്ങൾ അലട്ടില്ല
Wednesday, November 23, 2016 1:45 AM IST
കൊച്ചി: രണ്ടുവർഷത്തോളമാണ് മാലിദ്വീപുകാരനായ മാണിക് അലി ഗുരുതര ശ്വാസകോശ രോഗങ്ങൾ ബാധിച്ച് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിച്ചുകൂട്ടിയത്. ക്രോണിക് ഒബ്സ്ട്രക്ടീവ്പൾമണറി ഡിസീസ്, (സിഒപിഡി), ബ്രോങ്കൈറ്റസിസ്, ഓക്സിജൻ അളവിൽ കുറവ് തുടങ്ങിയ അസുഖങ്ങളുമായി ഏറെ നാൾ മല്ലിട്ട ഈ 62കാരൻ ഇപ്പോൾ സ്വന്തം വീട്ടിൽ ആരോഗ്യവാനായി ജീവിക്കുന്നു. കൊച്ചി കിംസ് ആശുപത്രിയിലെ പ്രമുഖ കാർഡിയോതൊറാസിക് സർജൻ ഡോ.നാസർ യൂസഫിെൻറ നേതൃത്വത്തിൽ നടത്തിയ ചികിത്സയിലൂടെയാണ് മാണിക് അലി ആരോഗ്യം വീണ്ടെടുത്തത്. കിംസിൽ നടന്ന ആറുമണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയാണ് ഇദ്ദേഹത്തിെൻറ ശ്വാസകോശ സംബന്ധമായ തകരാറുകൾ പരിഹരിച്ചത്.

മാലിദ്വീപിലെ പ്രമുഖ മത്സ്യ കയറ്റുമതിക്കച്ചവടക്കാരനായ ഇദ്ദേഹം ചെറുപ്പത്തിലേ പുകവലിക്കടിമയായിരുന്നു. ഒപ്പം കടലുമായുള്ള തുടർച്ചയായ സമ്പർക്കവും നെഞ്ചിൽ അണുബാധക്കുകാരണമായി. ശ്വാസകോശം പതിയെ ദുർബലമാവുകയും ഇടത്തേ ശ്വാസകോശത്തിെൻറ മൂന്നിൽ രണ്ടു ഭാഗവും തകരാറിലാവുകയും ചെയ്തു. ശ്വാസകോശത്തിലെ ഓക്സിജെൻറ അളവ് 92 ശതമാനമുണ്ടായിരുന്നത് 68 ശതമാനമായി കുത്തനെ കുറഞ്ഞു. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഉയർന്ന രക്‌തസമ്മർദം, ഉറക്കപ്രശ്നങ്ങൾ, വെരിക്കോസ് വെയിൻ, കൂടിയ കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങി രോഗങ്ങളൊന്നൊന്നായി കീഴടക്കി.


കേരളത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികളിൽ രോഗശാന്തി തേടി മാണിക് അലി എത്തി. പലയിടത്തുനിന്നും ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ഇതിെൻറ അപടകസാധ്യത പരിഗണിച്ച് പലരും പിൻമാറി. പിന്നീടാണ് ഡോ.നാസർ യൂസഫിനെ സമീപിക്കുന്നത്. ശസ്ത്രക്രിയയുടെ അപകടസാധ്യതകൾ കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 26–നു ഇടതുശ്വാസകോശത്തിെൻറ തകരാറിലായ ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തി. ഇത് ശ്വസനത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, ദിവസങ്ങൾക്കുള്ളിൽ ഓക്സിജെൻറ അളവ് സാധാരണഗതിയായ 92 ശതമാനത്തിലത്തെുകയും ചെയ്തു. കൃത്യം രണ്ടാഴ്ചക്കകം ആശുപത്രി വിടാനും മണിക് അലിക്ക് സാധിച്ചു. പൂർണ ആരോഗ്യവാനാണ് അലിയെന്നും തിരിച്ച് ഇനിയും ആശുപത്രിയിലേക്ക് വരേണ്ടിവരില്ലെന്നുമാണ് ഡോക്ടർ പറയുന്നത്. ഡോ.രാജിവ് കടുങ്ങാപുരം, ഡോ.പർമേസ്, ഡോ.ഷൈൻ, സിജോ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.