"അശ്വ'മേധം നടത്താന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
"അശ്വ'മേധം നടത്താന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ലാത്ത മറ്റൊരു ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യ സീസണില്‍ സെമിയിലെത്തിയെങ്കിലും പിന്നീടുള്ള സീസണുകളില്‍ പലപ്പോഴും ആദ്യ അഞ്ചില്‍ പോലും ഇല്ലാത്ത ടീമായി തീര്‍ത്തും നിറം മങ്ങിപ്പോയി. 2014ല്‍ ഫൈനലിലെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.



മുന്‍നിര കൊള്ളാം

ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ് തുടങ്ങിയ വേഗമേറിയ സ്‌കോറിംഗിനു കഴിവുള്ള കളിക്കാരുണ്ട്. ഡേവിഡ് മില്ലര്‍, കെ.എല്‍. രാഹുല്‍ എന്നിവരും ചേരുമ്പോള്‍ ബാറ്റിംഗ് കരുത്തുറ്റതാകുന്നു.


നായകന്‍ ആര്‍. അശ്വിന്റെ നേതൃത്വത്തില്‍ മികച്ചൊരു സ്പിന്‍നിരയാണുള്ളത്. ഇവര്‍ റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയാല്‍ മറ്റു ടീമുകള്‍ക്കു കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കഴിവുള്ള ഓള്‍റൗണ്ടര്‍മാരുടെ നിരയും ടീമിനൊപ്പമുണ്ട്.

ടീമിന്റെ വിക്കറ്റ്കീപ്പര്‍ ആരെന്ന കാര്യത്തില്‍ ഉറപ്പില്ല. ആകാശ്ദീപ് നാഥ്, കെ.എല്‍. രാഹുല്‍ എന്നിവര്‍ ആ റോളില്‍ ഇറക്കാവുന്നവരാണ്. എന്നാല്‍ വിക്കറ്റിനു പിന്നിലെ ഇവരുടെ പ്രകടനം അത്ര മികച്ചതല്ല. പേസ് നിരയും മികച്ചതല്ല. ആന്‍ഡ്രു ടൈയ്ക്കു പിന്തുണ നല്കാന്‍ കഴിവുള്ള ഒരു പേസറില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.