സ​ണ്‍​റൈ​സേ​ഴ്സി​നു മു​ന്നി​ൽ പ​ത​റി റോ​യ​ൽ​സ്; സ​ഞ്ജു ടോപ്‌ സ്കോ​റ​ർ
സ​ണ്‍​റൈ​സേ​ഴ്സി​നു മു​ന്നി​ൽ പ​ത​റി റോ​യ​ൽ​സ്; സ​ഞ്ജു ടോപ്‌ സ്കോ​റ​ർ
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2018 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ബാ​റ്റിം​ഗ് ത​ക​ർ​ച്ച. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്ന രാ​ജ​സ്ഥാ​ന് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

49 റ​ണ്‍​സ് നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണാ​ണ് രാ​ജ​സ്ഥാ​ൻ ടോ​പ് സ്കോ​റ​ർ. 42 പ​ന്ത് നേ​രി​ട്ട സ​ഞ്ജു അ​ഞ്ചു ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ചു. മ​റ്റാ​ർ​ക്കും റോ​യ​ൽ​സ് നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ഒ​രു​ഘ​ട്ട​ത്തി​ൽ 92/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ 125/9 എ​ന്ന നി​ല​യി​ലേ​ക്കു ചു​രു​ങ്ങു​ക​യാ​യി​രു​ന്നു.


അ​ജി​ൻ​ക്യ ര​ഹാ​നെ(13), ഷോ​ർ​ട്ട്(4), ബെ​ൻ സ്റ്റോ​ക്സ്(5), രാ​ഹു​ൽ ത്രി​പാ​ഠി(17), ജോ​സ് ബ​ട്ല​ർ(6), ഗൗ​തം(0), ഗോ​പാ​ൽ(18), ധ​വാ​ൽ കു​ൽ​ക്ക​ർ​ണി(3*), ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്(1), ലാ​ഫ്ലി​ൻ(1*) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ, സി​ദ്ധാ​ർ​ഥ് കൗ​ൾ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, റാ​ഷി​ദ് ഖാ​ൻ, സ്റ്റാ​ൻ​ലേ​ക്ക് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.