മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു
മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു
ചെങ്ങന്നൂർ: ഷെറിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു. ആദ്യം പറയുന്നതല്ല പിന്നീട് ഒന്നുകൂടി ചോദിക്കുമ്പോൾ ഷെറിൻ പറയുന്നതെന്നാണ് പോലീസ് ഭാഷ്യം.

കൊലപാതക രീരിയെ പറ്റി ഷെറിൻ പറഞ്ഞ വാദങ്ങൾ തെറ്റാണെന്നതാണ് പോലീസിന്റെ നിഗമനം. പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത് എവിടെ വച്ച്, ശേഷം മൃതശരീരത്തിന്റെ ഭാഗങ്ങൾ പൂർണ്ണമായി കത്തിച്ചിരുന്നോ, കൊലയ്ക്ക് ഷെറിന് സഹായികൾ ഉണ്ടായിരുന്നോ, ആസൂത്രിതമായ കൊലയായിരുന്നോ എന്നുള്ള സംശയങ്ങൾക്ക് പോലീസിന് ഇതുവരെയും കൃത്യമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. ഷെറിനിൽ നിന്ന് ലഭിച്ച വിവിധ വിവരങ്ങൾ കൂട്ടിവായിക്കുമ്പോൾ മാത്രമാണ് പലതും കണ്ടെത്താനാകുന്നതെന്നും പോലീസ് പറയുന്നു. ഇത്തരത്തിൽ ഷെറിൻ മൊഴികൾ മാറ്റുന്നത് ആരെയെങ്കിലും സംരക്ഷിക്കുന്നതിനാണോയെന്ന സംശയവും പോലീസിനുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.