കൊലപാതകരീതിക്ക് പ്രവീൺ വധക്കേസുമായി സാമ്യം
കൊലപാതകരീതിക്ക്  പ്രവീൺ വധക്കേസുമായി സാമ്യം
ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയി പി. ജോണിന്റെ കൊലപാതകത്തിന് പ്രമാദമായ പ്രവീൺ വധക്കേസുമായി അടുത്ത സാമ്യം. 10 വർഷം മുമ്പ് നടന്ന പ്രവീൺ വധക്കേസിലും ശരീരഭാഗങ്ങൾ ഒന്നോന്നായി മുറിച്ചുമാറ്റി പലയിടങ്ങളിലായി തള്ളിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മലപ്പുറം ജില്ലയിൽ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയായി ജോലി നോക്കിയിരുന്ന ഷാജിയായിരുന്നു കേസിലെ പ്രധാന പ്രതി. തന്റെ ഉടമസ്‌ഥതയിലുള്ള ബസുകളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പ്രവീണിന് ഷാജിയുടെ ഭാര്യയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധമായിരുന്നു കൊലയിലേക്ക് നയിച്ചത്.

2005 ഫെബ്രുവരി 15–നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ഏറ്റുമാനൂരിന് സമീപം വിജനമായ സ്‌ഥലത്ത് പ്രവീണിനെ മർദിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹ ഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇത് കണ്ടെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ പോലീസ് വകുപ്പിലെ ഉന്നതനടക്കമുള്ളവർ പിടിയിലാകുകയുമായിരുന്നു.

സമാനമായ രീതിയിലെ കൊലപാതകമാണ് ചെങ്ങന്നൂരിലും നടന്നിരിക്കുന്നത്. കൊലപ്പെടുത്തിയശേഷം പിതാവിന്റെ മൃതദേഹം മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഇടതുകൈ ഞായറാഴ്ച പാണ്ടനാട് ഇടക്കടവിന് സമീപത്തുനിന്നും തല ചിങ്ങവനത്തു നിന്നും ഉടൽ ചങ്ങനാശേരിയിൽ നിന്നുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 25 മുതൽ ജോയിയെയും മകനെയും കാണാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ മകൻ വെടിവച്ച് കൊന്നതായുള്ള അഭ്യൂഹം ഉയരുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്നതായുള്ള തരത്തിൽ പോലീസിന് തെളിവുകൾ ലഭിക്കുകയും ചെയ്തത്. പിന്നീട് കോട്ടയത്തു നിന്നും ഷെറിനെ പിടികൂടുകയുമായിരുന്നു. സ്വത്ത് തർക്കവും പിതാവിന്റെ വഴിവിട്ട ജീവിതവുമാണ് ഇവിടെ കൊലയ്ക്ക് കാരണമായതെന്നാണ് ഷെറിൻ പോലീസിന് കൊടുത്ത മൊഴിയിൽ പറയുന്നത്. േ*ാ

കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾ പങ്കാളികളായ പ്രവീൺ കൊലക്കേസിന് സാമാനമായ ചെങ്ങന്നൂർ കൊലപാതകത്തിൽ ക്വട്ടേഷൻ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.