പൗണ്ട് കൂപ്പുകുത്തി; രൂപയ്ക്കും തളർച്ച
പൗണ്ട് കൂപ്പുകുത്തി; രൂപയ്ക്കും തളർച്ച
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 31 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ പൗണ്ട്. ഹിതപരിശോധനയുടെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ആറു മണിക്കൂർ കൊണ്ട് പത്തു ശതമാനം ഇടിവാണ് പൗണ്ട് നേരിട്ടത്. ബ്രിട്ടനിലെ ഫലം ലോകകമ്പോളങ്ങളെയും ബാധിച്ചു. ഇതോടെ ബ്രിട്ടൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങാൻ സാധ്യതയുണ്ട്.<യൃ><യൃ>ബ്രിട്ടന്റെ പിന്മാറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. ഇന്ത്യൻ ഓഹരിവിപണി സെൻസെക്സ് 1,000 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റ് താഴ്ന്നു. സെൻസെക്സ് പത്തു മാസത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ 68 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.