ഡേവിഡ് കാമറോൺ രാജി പ്രഖ്യാപിച്ചു
ഡേവിഡ് കാമറോൺ രാജി പ്രഖ്യാപിച്ചു
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പുറത്തുപോകണമെന്ന ജനഹിതഫലത്തിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജി പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസംകൂടി കാമറോൺ അധികാരത്തിൽ തുടരും. ഒക്ടോബറിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും.

തന്റെ അഭിപ്രായത്തിൽനിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തിൽ കപ്പലിന്റെ അമരക്കാരനായി നിൽക്കുന്നത് ഒട്ടും ഉചിതമല്ലെന്നു കാമറോൺ പറഞ്ഞു. പുതിയ നേതാവിനെയാണ് രാജ്യത്തിന് ആവശ്യം. ബ്രിട്ടനെ താൻ സ്നേഹിക്കുന്നുവെന്നും രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ജനഹിതം പ്രാവർത്തികമാക്കേണ്ട നിർദേശമാണ്. ജനവിധിയെ നിസാരമായി തള്ളിക്കളയാനാവില്ല. ഹിതപരിശോധനാഫലത്തെക്കുറിച്ച് ഒരു സംശയവുമില്ലെന്നും കാമറോൺ പറഞ്ഞു. ബ്രിട്ടീഷ് സാമ്പത്തികവ്യവസ്‌ഥ അടിസ്‌ഥാനപരമായി വളരെ ശക്‌തമാണെന്നും ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.