ബ്രെക്സിറ്റ് ഞെട്ടിക്കുന്നത്, പക്ഷേ ആശങ്കപ്പെടാനില്ല: രഘുറാം രാജൻ
ബ്രെക്സിറ്റ് ഞെട്ടിക്കുന്നത്, പക്ഷേ ആശങ്കപ്പെടാനില്ല: രഘുറാം രാജൻ
മുംബൈ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്നുറ ിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. എന്നാൽ സ്‌ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടാൻ ആർബിഐ സർവസജ്‌ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. <യൃ><യൃ>ബ്രെക്സിറ്റ് ഫലത്തെ വിലകുറച്ചു കാണുന്നില്ല. ആർബിഐ വിപണി നിരീക്ഷിച്ചുവരികയാണ്. വിപണിയിൽ അസാധാരണമായ എന്തു ചലനമുണ്ടായാലും ഉടനടി പ്രതികരിക്കാൻ സജ്‌ജമാണെന്നും കറൻസി വിപണിയിൽ ആവശ്യമായ സമയത്ത് ഇടപെടൽ നടത്തുമെന്നും രഘുറാം രാജൻ മാധ്യമങ്ങളോടു പറഞ്ഞു. <യൃ><യൃ>അതേസമയം, റിസർവ് ബാങ്ക് ഗവർണർ സ്‌ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരം വിഷയങ്ങളിലേക്കു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആ ചോദ്യത്തിന് ഉത്തരം നൽകാൻ തനിക്കു കഴിയില്ലെന്നും രഘുറാം രാജൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.