Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപതയും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും
<യ>സ്വന്തം ലേഖകൻ
കൊച്ചി: ബ്രിട്ടനിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്ഥാനമായി പുതിയ രൂപത. പ്രഥമമെത്രാനായി പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ മാർ സ്റ്റീഫൻ ചിറപ്പണത്തിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മെത്രാൻ പദവിയോടെയാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കു കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പുതിയ രൂപതയുടെയും മെത്രാന്മാരുടെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റോമൻ സമയം ഉച്ചയ്ക്കു പന്ത്രണ്ടിനു വത്തിക്കാനിലും ഇംഗ്ലണ്ടിലെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിലും ഇതു പ്രസിദ്ധപ്പെടുത്തി. പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ലങ്കാസ്റ്റർ രൂപത മെത്രാൻ ഡോ. മൈക്കിൾ കാംബെലാണു പ്രഖ്യാപനം നടത്തിയത്.
മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട,് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ എന്നിവർ ചേർന്നു നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൂരിയ ചാൻസലർ റവ.ഡോ.ആന്റണി കൊള്ളന്നൂർ, വൈസ്ചാൻസലർ
ഫാ.പോൾ റോബിൻ തെക്കൻ എന്നിവർ നിയമനപത്രിക വായിച്ചു. മേജർ ആർച്ച്ബിഷപ് നിയുക്ത മെത്രാന്മാരുടെ നിയമനപത്രം കൈമാറി. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, കൂരിയ വൈസ് ചാൻസലർ റവ.ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ ഒമ്പതിനു ബ്രിട്ടനിലെ പ്രസ്റ്റൺ കത്തീഡ്രലിൽ മാർ ജോസഫ് സാമ്പ്രിക്കലിന്റെ മെത്രാഭിഷേകം നടക്കും. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക തീയതി പിന്നീട് തീരുമാനിക്കും.
സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1967 ഓഗസ്റ്റ് 11ന് ജനിച്ച മാർ ജോസഫ് സ്രാമ്പിക്കൽ പാലാ ഉരുളികുന്നം ഇടവകാംഗമാണ്. ഉർബൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റും നേടിയ നിയുക്തമെത്രാൻ 2000 ഓഗസ്റ്റ് 12നു മാർ ജോസഫ് പള്ളിക്കാപറമ്പിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മാർ സ്റ്റീഫൻ ചിറപ്പണത്ത് ഇരിങ്ങാലക്കുട പുത്തൻചിറ ഇടവകയിൽ കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോൾ–റോസി ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായി 1961 ഡിസംബർ 26നു ജനിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1987 ഡിസംബർ 26ന് മാർ ജെയിംസ് പഴയാറ്റിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിയുക്ത ബിഷപ്പിന് പാലാ ബിഷപ്സ് ഹൗസിൽ ഊഷ്മള സ്വീകരണം
പാലാ: സീറോമലബാർ സഭയുടെ ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയുടെ നിയുക്ത ബിഷപ് ഫാ. ജോസഫ് സ്രാമ്പിക്കലിന് പാലാ
ഉരുളികുന്നം ഇടവകയ്ക്കും സ്രാമ്പിക്കൽ കുടുംബത്തിനും ഇതു ധന്യവേള
കോട്ടയം: ഉരുളികുന്നം സെന്റ് ജോർജ് ഇടവയ്ക്ക് ദൈവകൃപയുടെ ധന്യവേള. സ്രാമ്പിക്കൽ പരേതനായ മാത്യു മത്തായിയ
സീറോ മലബാർ സഭയ്ക്കു 32 രൂപതകൾ, 59 മെത്രാന്മാർ
<യ>സിജോ പൈനാടത്ത്
കൊച്ചി: ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ സഭയ്ക
ദീപികയ്ക്ക് അഭിമാന നിമിഷം
കോട്ടയം: ബ്രിട്ടനിലെ പ്രസ്റ്റൺ സീറോ മലബാർ രൂപതാധ്യക്ഷനായി മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചുകൊണ്ടുള
പ്രവാസി വിശ്വാസികളോടു സഭയ്ക്കു വലിയ കരുതൽ: മാർ ചിറപ്പണത്ത്
കൊച്ചി: പ്രവാസികളായ വിശ്വാസികളോടു സഭയ്ക്കു വലിയ കരുതലും പ്രതീക്ഷയുമാണുള്ളതെന്നു യൂറോപ്യൻ രാജ്യങ്ങളില
സഭയുടെ വളർച്ചയിൽ നന്ദിയർപ്പിക്കണം,പ്രാർഥന തുടരണം: മാർ ആലഞ്ചേരി
കൊച്ചി: സീറോ മലബാർ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനിൽ പ്രസ്റ്റൺ ആസ്ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വ
മാർപാപ്പയുടെ ആദരത്തിനു പിന്നാലെ മേൽപ്പട്ടസ്ഥാനം
<യ>ജിബിൻ കുര്യൻ
കോട്ടയം: കരുണയുടെ മഹാജൂബിലി വർഷത്തിൽ കരുണയുടെ പ്രേഷിതനായി നിയമിക്കപ്പെട്ട
ബഹുഭാഷാ പണ്ഡിതരായ ഇടയശ്രേഷ്ഠർ
കൊച്ചി: ബ്രിട്ടനിലെ പ്രസ്റ്റൺ രൂപതയുടെ പ്രഥമമെത്രാനായി നിയമിക്കപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും യൂറോ
ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
<യ>സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീ
വിശുദ്ധ അൽഫോൻസാമ്മയുടെ ഭക്തനു തിരുനാൾ ദിനത്തിൽ ഉന്നത നിയോഗം
<യ>റെജി ജോസഫ്
കോട്ടയം: ബാല്യം മുതൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഭക്തനായിരുന്ന നിയുക്ത ബിഷപ് മ
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top