ദുരിതബാധിതർക്കു നേരെ പേപ്പർ ടൗവൽ എറിഞ്ഞ ട്രംപ് പുലിവാലു പിടിച്ചു
Wednesday, October 4, 2017 5:20 AM IST
അ​റി​ഞ്ഞോ അ​റി​യാ​ത​യോ ഉ​ള്ള ത​ന്‍റെ പ്ര​വൃത്തിയിലൂടെയും പ്ര​സ്താ​വ​ന​യി​ലൂ​ടെ​യും വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴ​നാ​യി മാ​റി​യ​താ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പ്. ട്വിറ്ററിൽ അദ്ദേഹത്തിന്‍റെ പോസ്റ്റുകൾ പലപ്പോഴും വിമർശനങ്ങൾക്കു വഴിവയ്ക്കാറുമുണ്ട്. ഇപ്പോഴി​താ, മ​റ്റൊ​രു പ്രവൃത്തി​യി​ലൂ​ടെ വീ​ണ്ടും പുലിവാലു പിടിച്ചിരിക്കുകയാണ് ട്രംപ്.

അ​മേ​രി​ക്ക​യി​ൽ ആ​ഞ്ഞ​ടി​ച്ച മറിയ ചു​ഴ​ലി​ക്കാ​റ്റ് നാശംവിതച്ച പ്യൂർട്ടോറിക്കോയിലെ സാ​ൻ ജു​വാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കുകയായി​രു​ന്നു ട്രംപ്. ഇതിനിടെ ത​ന്നെ കാണാനായി ചു​റ്റു കൂ​ടി​യ​വർക്കു നേരെ അദ്ദേഹം പേ​പ്പ​ർ ടൗ​വലുകൾ എ​റി​ഞ്ഞു ന​ൽ​കി​. ഇതാണ് ഏ​വ​രെ​യും ചൊ​ടി​പ്പി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യയി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ്രതിഷേധം അ​ല​യ​ടി​ക്കു​ക​യാ​ണ്. സംഭവം വളരെ നിരാശാജനകമാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. താൻ നിക് ഗെയിം കളിക്കുകയാണെന്നാണ് ട്രംപ് കരുതുന്നതെന്നാണ് ചിലർ പ്രതികരിച്ചത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.