ടാ​റിൽ കു​ടു​ങ്ങി​ മരണത്തോടു മല്ലിട്ട നാ​യ്ക്കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ലേ​ക്ക്; ക​ര​ള​ലി​യി​ക്കുന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, December 6, 2017 3:20 AM IST
ടാ​റിൽ കു​ടു​ങ്ങി മ​ര​ണ​ത്തെ മു​ഖാ​മു​ഖം ദ​ർ​ശി​ച്ച മൂ​ന്നു നാ​യ്കു​ട്ടി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. ഇ​ന്ത്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജ​നി​ച്ചി​ട്ട് അ​ധി​കം ദി​വ​സ​മെ​ത്താ​ത്ത മൂ​ന്നു നാ​യ്ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്പോ​ൾ വ​ഴിവ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച ടാ​റി​നു​ള്ളി​ൽ ച​ലി​ക്കു​വാ​ൻ പോ​ലും ക​ഴി​യാ​തെ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യു​ള്ള ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് നാ​യ്ക്കുട്ടി​ക​ളെ ര​ക്ഷി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ അ​വ​ശ​നി​ല​യി​ലെ​ത്തി​യ നാ​യ്ക്ക​ൾ മ​ര​ണ​ത്തി​ന്‍റെ വ​ക്കോ​ള​മെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി നാ​യ്ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും ടാ​ർ മാ​റ്റു​ക​യും അ​മ്മ​യ്ക്കൊ​പ്പം അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.