വയനാട്ടിൽ 65 വർഷം പഴക്കമുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു; ഞെട്ടിക്കുന്ന വീഡിയോ
Wednesday, July 11, 2018 6:22 PM IST
കനത്ത മഴയിൽ വയനാട്ടിൽ കിണർ‌ ഇടിഞ്ഞുതാഴ്ന്നു. മാനന്തവാടി അമ്പുകുത്തിയിലാണ് 65 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നത്. കിണറിനു ചുറ്റുമുള്ള ഭാഗവും ഇടിഞ്ഞു വലിയ ഗർത്തം തന്നെ രൂപപ്പെട്ടു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

വയനാട്ടിൽ ദിവസങ്ങളായി പെയ്യുന്ന മഴയിൽ‌ പലയിടങ്ങളിലും മണ്ണിടിച്ചിലും കിണർ താഴലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.