അ​തി​ർ​ത്തി​കാ​ക്കാ​ൻ മാ​ത്ര​മ​ല്ല, നൃ​ത്തം ചെ​യ്യാ​നും അ​റി​യാം; വൈ​റലായി ബിഎസ്എഫ് വീ​ഡി​യോ
Friday, March 24, 2017 4:33 AM IST
സൈ​നി​ക​ർ എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ന​മ്മു​ടെ മ​ന​സി​ൽ ആ​ദ്യ​മെ​ത്തു​ന്ന​ത് അ​ടു​ക്കും ചി​ട്ട​യോ​ടെ​യും സ​മ​യ​നി​ഷ്ട​മാ​യി കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​പൂ​ർ​വം ചെ​യ്യു​ന്ന​വ​ർ എ​ന്നാ​ണ്. റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ ച​ട​ങ്ങ് ക​ണ്ടാ​ല​റി​യാം, എ​ത്ര ശ്ര​ദ്ധ​പൂ​ർ​വ​മാ​ണ് അ​വ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ങ്കി​ലി​താ അ​റി​ഞ്ഞോ​ളു അ​വ​രി​ലു​മു​ണ്ട് ക​ല​യു​ടെ ക​ഴി​വു​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ. ബി​എ​സ്എ​ഫി​ലെ വ​നി​ത​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സൈ​നി​ക​ർ നൃ​ത്തം​ച​വി​ട്ടു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

അ​ട്ടാ​രി- വാ​ഗ അ​തി​ർ​ത്തി​യി​ലെ ബി​എ​സ്എ​ഫ് സൈ​നി​ക​രാ​ണ് മാ​ർ​ച്ചി​നി​ടെ മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ വ​ച്ച​ത്. ബി​എ​സ്എ​ഫി​ന്‍റെ ഡി​ഫ​ൻ​സ് ന്യൂ​സ് ഇ​ന്ത്യ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ക്ഷെ ഏ​തു ച​ട​ങ്ങി​നി​ടെ​യാ​ണ് അ​വ​ർ നൃ​ത്തം ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.