വീട്ടിൽ നുഴഞ്ഞുകയറാൻ ഭീമൻ മുതലയുടെ ശ്രമം
അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ലു​ള്ള ഒ​രു വീ​ട്ടി​ൽ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ അ​തി​ഥി​യാ​ണ് എ​ല്ലാ​വ​രി​ലും ഭീ​തി വി​ത​യ്ക്കു​ന്ന​ത്. കാ​ര​ണം എട്ട​ടി നീ​ള​മു​ള്ള ഒ​രു മു​ത​ല​യാ​യി​രു​ന്നു ആ ​അ​തി​ഥി. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു കൂ​ടി മു​ത​ല ഒ​രു ക​ള​ള​നെ പോ​ലെ പ​തു​ങ്ങി ക​യ​റു​ന്ന​തിന്‍റെയും പി​ന്നീ​ട് വ​ന്യ​ജീ​വി വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​വ​യെ പി​ടി​കൂ​ടു​ന്നതിന്‍റെയും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

വീട്ടിലേക്കു കയറാൻ ശ്രമിക്കുന്ന മുതലയെ കണ്ട സ​മീ​പ​വാ​സി​യാ​യ ഒ​രാ​ളാ​ണ് വിവരം അധികൃതരെ അ​റി​യി​ച്ച​ത്. ഇ​വ​രെ​ത്തി ക​ഴു​ത്തി​ൽ കു​ടു​ക്കി​ടു​ന്പോ​ൾ മുതല അ​ക്ര​മാ​സ​ക്തമാകുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതും വീ​ഡി​യോ​യി​ൽ കാണാം. തു​ട​ർ​ന്ന് മു​ത​ല​യെ പി​ടി​കൂ​ടി അ​വ​ർ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.