ഭ​ർ​ത്താ​വി​നെ മറ്റൊരു യു​വ​തി​ക്കൊ​പ്പം ക​ണ്ടു; കലിപൂണ്ട ഭാ​ര്യ ചെ​യ്ത​ത്
Sunday, October 8, 2017 4:33 AM IST
ത​ന്‍റെ ഭ​ർ​ത്താ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം കാ​ണു​ന്പോ​ൾ ഭാ​ര്യ​മാ​രി​ൽ സം​ശ​യ​ത്തി​ന്‍റെ മു​ന ഉ​ണ്ടാ​കു​മെ​ന്ന​ത് സം​ശ​യ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ചി​ല​ർ മി​ണ്ടാ​തി​രി​ക്കു​മെ​ങ്കി​ലും മ​റ്റ് ചി​ല​ർ പ്ര​തി​ക​രി​ക്കും അ​തി ശ​ക്ത​മാ​യി ത​ന്നെ. അ​ത്ത​ര​മൊ​രു അ​നു​ഭ​വ​മു​ണ്ടാ​യ യു​വ​തി​യു​ടെ പ്ര​തി​ക​ര​ണം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. ചി​ലി​യി​ലെ അ​രി​കാ സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യാ​ണ് ഇ​തി​ലെ നാ​യി​ക.

ത​ന്‍റെ ഭ​ർ​ത്താ​വ് മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് ക​ണ്ട ഇ​വ​ർ ത​ന്‍റെ ബി​എം​ഡ​ബ്ല്യു കാ​റു​കൊ​ണ്ട് ഭ​ർ​ത്താ​വി​ന്‍റെ കാ​റി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ല്ല, പ​ല​പ്രാ​വ​ശ്യം അ​വ​ർ ഇ​താ​വ​ർ​ത്തി​ച്ചു. സ​മീ​പം നി​ന്ന​വ​ർ യു​വ​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ർ നി​ർ​ത്താ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​വ​ർ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു. സംഭവത്തിൽ ര​ണ്ടു കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.