സിം​ഹ​ത്തെ ത​ലോ​ടിയ റഗ്ബി താരത്തിന് കിട്ടിയ പണി; ഞെട്ടിക്കുന്ന വീ​ഡി​യോ
Wednesday, October 4, 2017 4:21 AM IST
മൃഗശാലകളിൽ എപ്പോഴും കാണുന്ന മുന്നറി‍യിപ്പാണ് മൃഗങ്ങളെ തൊടരുത്, അവയ്ക്ക് ഭക്ഷണം നല്കാൻ ശ്രമിക്കരുത് എന്ന്. അങ്ങനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് മുന്നറിയിപ്പ് നല്കുന്നതും. പ​ക്ഷെ രാ​ജ്യാ​ന്ത​ര റ​ഗ്ബി ടീ​മാ​യ വെ​യി​ൽ​സ് യൂ​ണി​യ​ന്‍റെ മി​ക​ച്ച ക​ളി​ക്കാ​രി​ലൊ​രാ​ളാ​യ സ്കോ​ട്ട് ബാ​ഡ്‌വി​ന് അ​ത് അ​റി​യി​ല്ലാ​യി​രു​ന്നുവെന്നു തോന്നുന്നു. എ​ന്നാ​ൽ ന​ല്ലൊരു അ​നു​ഭ​വം ല​ഭി​ച്ച​പ്പോ​ൾ പൂ​ർ​ണ​മാ​യും അ​ദ്ദേ​ഹ​ത്തി​ന് കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​കു​ക​യും ചെ​യ്തു.

റ​ഗ്ബി മ​ത്സ​ര​ത്തി​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ്കോ​ട്ടി​നും മ​റ്റ് ക​ളി​ക്കാ​ർ​ക്കും ജോ​ഹ​ന്നാ​സ് ബ​ർ​ഗി​നു സ​മീ​പ​മു​ള്ള മൊ​ബാ​ന ഗെ​യിം ലോ​ഡ്ജി​ലെ സിം​ഹ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം തോ​ന്നി​യ​ത്. പാ​ർ​ക്കി​നു​ള്ളി​ലെ കാ​ഴ്ച​ക​ൾ ക​ണ്ടു നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് കൂ​ടി​നു​ള്ളി​ൽ പ​തു​ങ്ങിക്കി​ട​ന്ന സിം​ഹ​ത്തെ ത​ലോ​ട​ണ​മെ​ന്ന ആ​ഗ്ര​ഹം സ്കോ​ട്ടി​ന്‍റെ ഉ​ള്ളി​ൽ ത​ല​പൊ​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ അ​ദ്ദേ​ഹം ത​ന്‍റെ സു​ഹൃ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സ്കോ​ട്ടി​ന്‍റെ ത​ലോ​ട​ൽ സിംഹത്തിന് അത്രപിടിച്ചില്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ആഞ്ഞൊരു ക​ടി കൊടുത്തു. പെ​ട്ടെ​ന്ന് ത​ന്നെ സിം​ഹം കടിവി​ട്ട​തി​നാ​ൽ മു​റി​വ് രണ്ടു സ്റ്റി​ച്ചി​ൽ നി​ന്നു.

താ​ൻ ചെ​യ്ത​തു പോ​ല​ത്തെ മ​ണ്ട​ത്ത​രം മ​റ്റാ​രും ചെ​യ്യ​രു​തെ​ന്ന് പ​റ​യു​ന്ന​തി​നൊ​പ്പം പ​രി​ക്കു​മൂ​ലം ത​നി​ക്ക് ക​ളി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ന് ആ​രാ​ധ​ക​രോ​ട് മാ​പ്പും പ​റ​ഞ്ഞ് സ്കോ​ട്ട് ത​ന്നെ​യാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.