തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ത​ക​ർ​ന്നു വീ​ഴു​ന്ന പാ​ലം; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, March 22, 2018 1:19 PM IST
തി​ര​ക്കേ​റി​യ റോ​ഡി​നു മു​ക​ളി​ൽ കൂ​ടി നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു.

അ​പ​ക​ട സ​മ​യം ഒ​രു തൊ​ഴി​ലാ​ളി​യും ഈ ​പാ​ല​ത്തി​നു മു​ക​ളി​ൽ നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​വും മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ ആ​ണ്. അ​പ​ക​ടം ക​ണ്ട് റോ​ഡി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന യാ​ത്രി​ക​ർ വാ​ഹ​നം നി​ർ​ത്തി ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഈ ​പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​തു​വ​ഴി സ​ഞ്ചി​രി​ച്ച ഒ​രു കാ​റി​ന്‍റെ ഡാ​ഷ് കാ​മി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.